ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/കാേറാണ വാണിടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കാേറാണ വാണിടും കാലം

കൊറോണ നാടു വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറിലിരുന്നു പറന്നോരെല്ലാം
കാവലിരിപ്പാണാ പൂമുഖത്ത്
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞുകേറി
തീറ്റക്കു വല്ലതും കൊയ്തിടുന്നു
മക്കളെ പോറ്റുന്ന പാടറിഞ്ഞു
ചക്കക്കുരുവിൻ രുചിയറിഞ്ഞു
ശബ്ദകോലാഹലഘോഷണങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂക്കിയ പന്തലില്ല
പളപള മിന്നും വെളിച്ചമില്ല
മങ്കമാർതാളത്തിൽ പാട്ടുപാടും
മാമാങ്കകല്യാണമൊന്നുമില്ല
തമ്മിലടിച്ചും കലഹമില്ല
വണ്ടിയിടിച്ചു മരണവുമില്ല



 

ആദർശ്
6 B ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത