(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ഹേ ! മനുഷ്യാ നിന്റെ ദുഷ് പ്രവർത്തിക്കൊരു
തിരിച്ചടിയോ കോറോണ ?
പ്രകൃതിയും ദൈവവും ഒരുമിച്ച് ഇറങ്ങിയോ
നിന്നെ തളയ്ക്കാൻ ?
നിന്റെ ലാഭകൊയ് ത്തിൽ എത്ര
ജീവനാണ് നഷ്ടമായത്?
ജീവനിൽ കൊതിയില്ലാത്ത മനുഷ്യന്,
ആർഭാടത്തിൽ ലയിക്കുന്ന മനുഷ്യന്
കൊറോണയെ മാത്രം പേടിയോ?
ദൈവത്തിന്റെ സ്വന്തം നാട്ടിൽ
ഇപ്പോൾ ദൈവങ്ങളില്ല മനുഷ്യരില്ല
കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകളില്ല
എല്ലാം വിജനം
എല്ലാവർക്കും ഒരേ മനസ്സ്
എല്ലാവർക്കും ഒരേ ചിന്ത
മനുഷ്യന്റെ ദുരാഗ്രഹത്തിന്
ഒരു കടിഞ്ഞാൺ വേണ്ടെ?
അതോ മനുഷ്യൻ ജീവിക്കാൻ പഠിച്ചോ?
നമ്മൾ വെറും ഭീരുക്കൾ മാത്രം
താരങ്ങൾ സോപ്പും വെള്ളവും..