ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/രോഗം വന്ന വഴി
രോഗം വന്ന വഴി
ഇന്ന് ലോകം നേരിടുന്ന വലിയൊരു ദുരന്തമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19.ഇത് ചൈനയിലെ വുഹാനിൽ 2019 ഡിസംബറിൽ ആണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അതിനാലാണ് ലോകാരോഗ്യ സംഘടന (WHO) ഇതിനു കോവിഡ് 19 എന്ന് പേര് നൽകിയത്.ചൈനയിലെ വുഹാനിലെ മൽസ്യ മാംസ മാർക്കറ്റിൽ ജോലിചെയ്യുന്ന ഒരാളിലാണ് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ഇതിന്റെ ഉത്ഭവം എന്തിലാണെന്ന് കണ്ടെത്തിയിട്ടില്ല.ഇത് ഈനാംമ്പേച്ചിയിൽ നിന്നാണെന്നു ചിലരും അതല്ലാ ചൈനതന്നെ ഉണ്ടാക്കിയിട്ടുള്ള ഒരു വൈറസ് ആണെന്ന് ചിലരും അഭിപ്രായപ്പെടുന്നുണ്ട്.ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന വൈറസ് ആണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് ഇത്രയധികം രാജ്യങ്ങളെ ബാധിക്കാനുള്ള കാരണം ഈ വൈറസ് ഉണ്ടായത് പുതുവർഷ പിറവിയുടെ സമയത്താണ്. ചൈനക്കാർ പുതുവർഷം ആഘോഷിക്കാൻ പലരാജ്യത്തും സഞ്ചരിച്ചതിനാലാണ്. ചൈനക്ക് പുറമെ മറ്റു രാജ്യങ്ങളിലേക്കും ഈ വൈറസ് പടർന്നു. ഇത് ഒരു RNA വൈറസാണ്. കൊറോണ വൈറസ്സിനെതിരെ മരുന്നില്ല. കാരണം പരിണാമത്തിന്റെ ഒരബദ്ധമാണ് വൈറസുകൾ. ഈ വൈറസിന് സത്യത്തിൽ ജീവനില്ല. അത് ഒരു കോശത്തിൽ എത്തുമ്പോഴാണ് അതിനു ജീവൻ വയ്ക്കുന്നത്. ഈ വൈറസ് ബാധിച്ചു കൂടുതലായി മരണം സംഭവിക്കുന്നത് ദുർബലരായ ആളുകളെയാണ് (വൃദ്ധർ, ഗർഭിണികൾ, 10വയസ്സിനു താഴെയുള്ള കുട്ടികളൊക്കെയാണ് )ഇത് പൂർണ ആരോഗ്യവാനായ ഒരാൾക്ക് വെറുമൊരു ജലദോഷ പനി മാത്രമായി വന്നുപോകുന്നു. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി, വരണ്ടചുമ (കഫം ഉണ്ടാവുകയില്ല )ശ്വാസതടസം എന്നിവയാണ്. എല്ലാ സമയവും തൊണ്ട വരണ്ടിരിക്കും. നമ്മൾ ഇടക്കിടയ്ക്ക് വെള്ളം കുടിക്കണം. ഇങ്ങനെ വെള്ളം കുടിക്കുമ്പോൾ ഈ വൈറസ് വയറ്റിലേക്ക് പോവുകയും വയറ്റിലുള്ള ആസിഡ് വൈറസിനെ നശിപ്പിക്കുകയും ചെയ്യും.തൊണ്ട വരണ്ടിരുന്നാൽ വൈറസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ ഇവയാണ്. ഓരോ 20 മിനുട്ട് കൂടുമ്പോഴും കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് 20 സെക്കന്റ് എടുത്ത് കഴുകുക.കണ്ണിൽ, വായിൽ, മൂക്കിൽ ആവശ്യമില്ലാതെ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുക. മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായയും മറയ്ക്കുക. തുമ്മുമ്പോൾ കൈകൊണ്ട് മറച്ചുപിടിച്ചു തുമ്മുക. അതിനുശേഷം കൈകൾ മുകളിൽ പറഞ്ഞപോലെ നന്നായി കഴുകുക.പുറത്തിറങ്ങുന്നതും ആളുകളുമായുള്ള സമ്പർക്കവും പരമാവധി ഒഴിവാക്കുക. എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെന്ന് നമുക്ക് സംശയം തോന്നിയാൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയും കൂടുതൽ ലക്ഷണങ്ങൾ കാണിച്ചാൽ ദിശയിലോ, ഹെൽത്തിലോ അറിയിക്കുകയും അവരയക്കുന്ന ആംബുലൻസിൽ മാത്രം ആശുപത്രിയിൽ പോവുകയും ചെയ്യുക. ഈ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 1ലക്ഷം കവിഞ്ഞു. 21ദിവസത്തെ ലോക് ഡൗണിനു ശേഷം വീണ്ടും 2 ആഴ്ച്ചകൂടി നീട്ടിയിട്ടുണ്ട്. ഇതിലൂടെ നമുക്ക് ആളുകളുടെ സമ്പർക്കവും, രോഗവ്യാപനവും, മരണനിരക്കും മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപരിധിവരെ കുറക്കാൻ നമുക്ക് സാധിക്കും. ഇതിനോടൊപ്പം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഇതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലവഴി വീട്ടിൽ തന്നെ ഇരിക്കുക എന്നതാണ്. എല്ലാവരും അവനവന്റെ വീട്ടിൽ തന്നെ ഇരിക്കുകയും നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും പറയുന്ന കാര്യങ്ങൾ കൃത്യമായി അനുസരിക്കുകയും ചെയ്യുക. നമ്മൾ ഇതിനെയും അതിജീവിക്കും.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |