ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/ഓർമകളിലേക്കുള്ള യാത്രകൾ….
ഓർമകളിലേക്കുള്ള യാത്രകൾ
ആകാശത്തിന്റെ കറുത്തുമിന്നിയ മുഖം ആർദ്രതയുടെ നനവായി കനിവിന്റെ കണ്ണുനീരായി തോരാതെ പെയ്‍-തുകൊണ്ടിരിക്കുകയാണ്. ഇറയിലൂടെ ഒലിച്ചിറങ്ങുന്ന മഴപ്പാളികളുടെ നൂലുകളെ നോക്കിനിന്നു. മഴയുള്ള സമയത്തെ ഈ നിൽപ്പല്ലാതെ മറ്റെന്താണ് ഓർമകളിലേക്ക് വഴുതി വീഴാൻ വേണ്ടത്. ഇങ്ങനെ തനിച്ചിരിക്കുമ്പോഴൊക്കെ ഞാൻ പതിയെ അറിയാതെ തന്നെ ഓർമകളിലേക്ക് വഴുതി വീഴുകയാണ്. കാലത്തിന്റെ ചിറകിലേറി ഈ യാത്ര ഇവിടെയും എത്തി.
|