ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ/അക്ഷരവൃക്ഷം/പൊഴിയുന്ന മഴ

13:35, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊഴിയുന്ന മഴ

പെയ്യുന്ന മഴയെക്കാൾ പെയ്യാൻ
വിതുമ്പി നിൽക്കുന്ന മഴയാണെനിക്കിഷ്ടം
കണ്ണീരാം തുള്ളികളിൽ എന്തോ
സങ്കടങ്ങൾ ഒളിപ്പിച്ചു വക്കുന്നു മഴ
ഭൂമിയെ കുറിച്ചാണോ അതോ
മനുഷ്യമനസ്സിൻ നീചമാം പ്രവൃത്തിയെ കുറിച്ചാണോ?
അങ്ങനെ മഴ എന്നോട് മൊഴിയുകയാണ് !
കേൾക്കൂ എൻ മകളെ ! മാനവ മനസ്സിൻ
ക്രൂരതയെ കുറിച്ച്
സുന്ദരമാം ഭൂമിയുടെ ഭൂതകാലത്തെ കുറിച്ച്
ഭൂമിയെന്നത് ഹരിതമാണ്
ഭൂമിതൻ നിലനിൽപ് ശക്തനാം സൂര്യന്റെ കരങ്ങളിലാണ്
ഭൂമിയുടെ സന്തോഷമേ വിണ്ണിൽ നിന്ന്
പൊലിഞ്ഞിറങ്ങുന്ന മഴയാണ്
എന്നാൽ കേൾക്കുക. ഇതെല്ലാമെവിടെ?
കാലം തെറ്റിയ മഴ അതി ഭീകരമാം ചൂട്
ഇതിനെല്ലാം കാരണം ഭൂമിയെ
വിഴുങ്ങുന്ന ക്രൂരനാം മനുഷ്യ മൃഗമാണ്
സ്വന്തം ആവശ്യങ്ങൾക് വേണ്ടി
ഭൂമിക്കുമേൽ മണിമാളികകൾ സൃഷ്ടിച്ചു അവൻ
ഹരിതമാം ഭൂമിയിലെ മരങ്ങളെല്ലാം പിഴുതെടുത്തു അവൻ
രാക്ഷസയന്ത്രം കൊണ്ട് ഭൂമിയെ
മുറിവേൽപ്പിച്ചു അവൻ
ഇപ്പോൾ ഞാൻ പൊലിക്കുന്ന
കണ്ണുനീർ ഭൂമിയിൽ താണ്ഡവമാടുകയാണ്
എന്നിട്ടും നിങ്ങൾക് മനസ്സിലായില്ലേ
എനിക്കെന്താണാവശ്യമെന്നു
അതെ, ഹരിതമാം ഭൂമി
സൂര്യ കിരണങ്ങളാൽ തിളങ്ങുന്ന ഭൂമി
എന്റെ കുളിർ തുള്ളിയാൽ
സംതൃപ്ത ആകുന്ന ഭൂമി

 

ശരണ്യ ഭാസ്ക്കർ
8 F ജി എച് എസ് എസ് വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത