ജി.യു.പി.എസ്. ഭീമനാട്/അക്ഷരവൃക്ഷം/എന്റെ കൊറോണക്കാലം
എന്റെ കൊറോണക്കാലം
അന്ന് ഞങ്ങളുടെ നാലാം ക്ലാസിലെ അവസാനദിനം ആയിരുന്നു എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ടീച്ചർ ക്ലാസിൽ കയറി വന്നു. "ഒരുപക്ഷേ അടുത്ത വർഷം ആയിരിക്കും ഇനി നമ്മൾ കണ്ടുമുട്ടുക" എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ ശരിക്കും അന്തം വിട്ടു പോയി. സന്തോഷവും അതോടൊപ്പം സങ്കടവും തോന്നി വെക്കേഷൻ ഓർക്കുമ്പോൾ സന്തോഷിച്ചു. സ്കൂൾ വിട്ടു പോകുന്നതിൽ വല്ലാതെ സങ്കടവും വന്നു. പക്ഷേ ആ സന്തോഷം അധികദിവസം നീണ്ടുനിന്നില്ല എവിടേക്കും പോകാൻ പറ്റാത്ത ഒരു അവസ്ഥ. ഉപ്പയോട് ഉമ്മയുടെ വീട്ടിൽ പോകാൻ അനുവാദം ചോദിച്ചപ്പോൾ പറ്റില്ല , ലോക് ഡൗൺ ആണ് , പോലീസ് പിടിക്കുമെന്ന് പറഞ്ഞു. അയൽ വീടുകളിൽ പോയി കുട്ടികളോടൊപ്പം കളിക്കട്ടെ എന്ന് ചോദിച്ചപ്പോൾ അതിനും വിട്ടില്ല. വീട്ടിൽ തന്നെ ചടഞ്ഞിരിപ്പായി. പിന്നെ കുറച്ചുനേരം പത്രം വായിക്കും. പത്രം വായിക്കുമ്പോഴാണ് വല്ലാത്ത പേടി തോന്നിയിട്ടുള്ളത്. മരണനിരക്ക് ദിവസവും കൂടി കൂടി വരുന്നു ഉപ്പയുടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും എപ്പോൾ നോക്കിയാലും കൊറോണയുടെ വാർത്തകളായിരുന്നു. കേൾക്കുമ്പോൾ പേടി തോന്നും. ഉപ്പ മാത്രം ചില പ്പോൾ സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി പുറത്തുപോകും. പോകും പോകുമ്പോൾ മുഖത്ത് മാസ്ക് കെട്ടും. തിരിച്ചുവന്നാൽ സാധനങ്ങൾ അടുക്കളയിൽ വച്ച് ആദ്യം നന്നായി സോപ്പിട്ടു കൈകൾ കഴുകും. പിന്നീട്മാത്രമേ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധിക്കുകയുള്ളൂ. നേരം പോകാൻ ഉമ്മ എനിക്കൊരു സൂത്രം പറഞ്ഞു തന്നു . അടുക്കളയിൽ ഉമ്മയെ സഹായിക്കണമെന്ന് ആയിരുന്നു അത്.ഉമ്മയുടെ കാര്യമാണ് രസം, ഇടയായി പുതിയ പലഹാരങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ്, യൂട്യൂബ് പലഹാരങ്ങൾ . അങ്ങനെ ഞാൻ ഉമ്മയെ അടുക്കളയിൽ സഹായിച്ചും , ചെടികൾ നട്ടു പിടിപ്പിച്ചും , പത്രം വായിച്ചും അങ്ങനെയങ്ങനെ പലതിലുമായി സമയം ചെലവഴിച്ചു കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളിലൊക്കെ എൻറെ ഉപ്പയും കൂടെയുണ്ടാകും. പിന്നെ ചെറിയൊരു ആശ്വാസം എനിക്കും ചില കാര്യങ്ങളൊക്കെ വാട്സപ്പിൽ വരും എന്നതാണ്. സ്കൂളിൽനിന്ന് ടീച്ചറുടെയും യും മദ്രസയിൽ നിന്ന് ഉസ്താദിന്റെയും ഹോം വർക്കുകൾ വാട്സപ്പ് വഴി വരുമ്പോൾ കുറെ സമയം അതിൽ ചെലവഴിക്കും. ബാക്കി കുറെ സമയം അനിയനെയും അനിയത്തിയും കൂട്ടി മുറ്റത്തും മറ്റും കളിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് ഈ അവധിക്കാലം കാലം ഒരുപാട് നന്മകൾ സമ്മാനിച്ചിട്ടുണ്ട്. ഒരുപാട് നല്ല ഗുണങ്ങൾ നേടാൻ എനിക്ക് ഒരു അവസരം ആയിട്ടുണ്ട്. അതിനു ദൈവത്തോട് ഞാൻ നന്ദി പറയുന്നു. ഒപ്പം തന്നെ ഈ പകർച്ചവ്യാധിയായ കൊറോണയുടെ നാശത്തിൽ നിന്നും നമ്മുടെ നാടിനെ രക്ഷിക്കാനായി ദൈവത്തോട് എപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം