ജി.എൽ.പി.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/കോവിഡ് - അനുഭവം

10:54, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - അനുഭവം

ഉച്ചയക്ക് ക്ലാസ്സിലിരിക്കുമ്പോഴാണ് ടീച്ചർ പറഞ്ഞത് കൊറോണ എന്ന (കോവിഡ് 19 ) വൈറസ് രോഗം എല്ലായിടത്തും പടർന്നു പിടിക്കുകയാണ്. അതു കൊണ്ട് സ്കൂൾ അടച്ചിടുകയാണ് എന്ന്. പരീക്ഷകളെല്ലാം മാറ്റിവെച്ചു. എനിക്കും കൂട്ടുകാർക്കും അത് കേട്ടപ്പോൾ ഭയങ്കര സങ്കടമായി.സ്കൂൾ വാർഷികത്തിനും അതുപോലെ ഞങ്ങൾ4-ാം ക്ലാസുകാരുടെ യാത്രയയപ്പിനും തയ്യാറെടുത്തിരുന്ന ഞങ്ങൾക്ക് ഈ വാർത്ത വളരെയേറെ സങ്കടമുണ്ടാക്കി. എല്ലാവരും അന്ന് കരഞ്ഞിട്ടാണ് പിരിഞ്ഞത്. കൊറോണ ലോകമെങ്ങും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നമ്മുടെ രാജ്യത്ത് ജനതാകർഫ്യൂ പ്രഖ്യാപിച്ചു.അന്ന് വൈകിട്ട് നാം ആരോഗ്യ പ്രവർത്തകർക്ക് ആദര സൂചകമായി കൈയ്യടിച്ചും പ്രാർത്ഥിച്ചും നന്ദി അറിയിച്ചു.പിന്നീടങ്ങോട്ട് ലോക് ഡൗൺ പ്രഖ്യാപിച്ചു. എന്താണ് ലോക്ഡൗൺ? എന്ന് ഞാൻ വിചാരിച്ചു.ഹർത്താൽ പോലെത്തന്നെ. ആൾക്കാരുടെ തിക്കും തിരക്കും വണ്ടികളുടെ പാച്ചിലും ഒന്നുമില്ല.ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശമനുസരിച്ച് എല്ലാവരും മാസ് കും തൂവാലയും കെട്ടിയാണ് പുറത്തിറങ്ങുന്നത്. കൊറോണ വൈറസിന് ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. വ്യക്തി ശുചിത്വം പാലിക്കുക അതായത് കൈകൾ നന്നായി സോപ്പിട്ട് കഴുകുക, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക എന്നും അമ്മ പറഞ്ഞു തന്നു. നല്ല രോഗപ്രതിരോധശേഷിയുണ്ടാവാൻ പോഷക ഗുണമടങ്ങിയ ഭക്ഷണം ശീലമാക്കണമെന്ന് മുത്തശ്ശി പറഞ്ഞു തന്നു. എല്ലാവരും വീട്ടിനുള്ളിൽ തന്നെ . ആദ്യായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. പക്ഷേ കൊറോണയെ ഓടിക്കാൻ ഇതേ മാർഗമുള്ളൂ. ലോകം മുഴുവൻ കോവിഡ് രോഗം വ്യാപിക്കുന്നു .മരണസംഖ്യ കൂടിക്കൊണ്ടിരിക്കുന്നു. ലോക് ഡൗൺ ഇതാ വീണ്ടും നീട്ടിയിരിക്കുന്നു. ദൈവത്തിൻ്റെ സ്വന്തം നാടായ നമ്മുടെ ഇവിടെ രോഗവ്യാപനം അത്രയ്ക്കില്ല. നമ്മൾ തുടക്കത്തിൽ അതിനെ തന്നെ പ്രതിരോധിച്ചു .ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ നമുക്ക് അനുസരിച്ച് പ്രവർത്തിക്കാം. ഈ ലോക് ഡൗണും ജനതാ കർഫ്യൂ വും ഇങ്ങനെയുള്ള വീട്ടിലിരിപ്പും എല്ലാം മറക്കാനാവാത്ത അനുഭവം തന്നെ.

അമൃത എൻ
നാല്.സി ജി.എൽ.പി.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം