ആഴത്തെക്കുറിച്ച് കടലിനോട് ചോദിച്ചപ്പോൾ മറുപടി സ്നേഹമായിരുന്നു.
ഉയരത്തെക്കുറിച്ച് ആകാശത്തോട് ചോദിച്ചപ്പോൾ മറുപടി നന്മയായിരുന്നു.
വിശാലതയെക്കുറിച്ച് മരുഭൂമിയോട് ചോദിച്ചപ്പോൾ മറുപടി മനസ്സായിരുന്നു.
ദൂരത്തെക്കുറിച്ച് രാത്രിയോട് ചോദിച്ചപ്പോൾ മറുപടി അറിവായിരുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് കാറ്റിനോട് ചോദിച്ചപ്പോൾ മറുപടി ചിന്തകൾ ആയിരുന്നു.