ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/എന്റെ അതിഥികൾ
എന്റെ അതിഥികൾ
എന്റെ അതിഥികൾ എന്റെ വീട്ടുമുറ്റത്ത് ഒരു പൊടുവണ്ണിയുണ്ട്. എല്ലാ വേനൽക്കാലത്തും അതിൽ നിറയെ കായകൾ ഉണ്ടാവും . കായകൾ തിന്നാനായി പലതരം പക്ഷികൾ വരും. കിളികളുടെ കളകള ശബ്ദം കേട്ടിട്ടാണ് ഞാൻ ഉണരുന്നത്. എന്തൊരു ചിലമ്പലാ ..... ഒരു കൂട്ടം കരിയില കിളികൾ. അവ പൊടുവണ്ണി നിറയെ ഉണ്ട്. ശരീരമാകെ കരിയിലകളുടെ നിറം. ചുണ്ടും കാലും മഞ്ഞനിറം . തൊടിയിലെ കരിയിലകൾക്കിടയിൽ ഇരുന്നാൽ അവയെ തിരിച്ചറിയില്ല . അതാ വരുന്നു.. മറ്റൊരു കൂട്ടർ, പരിസര ശുചീകരണക്കാർ. മറ്റാരുമല്ല, കറുത്ത് ഇരുണ്ട കാക്കകൾ .അവയും തീറ്റ തേടി വന്നതാണ്. കലപില കൂട്ടി... ക്രാ.. ക്രാ.. കരഞ്ഞ് പരിസരത്തെ വറ്റും മറ്റും തിന്നുന്നു. മുറ്റത്ത് ചെമ്പോത്തും ഉണ്ടാകും. ശരീരം കറുപ്പും കവിയും നിറം. ചുവന്ന കണ്ണും. പീന്നീട് വന്നത് മൈന കൂട്ടമാണ്. ശരീരം മുഴുവൻ തവിട്ട് നിറം. തല, കഴുത്ത്, മാറിടം, വാൽ എന്നിവ കറുപ്പ് നിറം. ചിറക് വിടർത്തുമ്പോൾ നടുക്ക് വെള്ള പൊട്ട് കാണാം.. അടിവയറും വാലിന്റെ അറ്റം ഇരുവശവും വെളുത്ത നിറം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം