എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/മുളതൻ നൊമ്പരം

20:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുളതൻ നൊമ്പരം


മുളയായിരുന്നു ഞാൻ വെമ്പി വെമ്പി മുള-
പൊട്ടിടാൻ വെളിച്ചവും വായുവും കിട്ടിടാൻ
കൊതിയായെനിക്കേറെ നാളായി -
മെല്ലെ പൊന്തി വന്നു ഞാൻ വഴിയി-
ലൊരനാഥനെപ്പോലെയായി
എവിടെപ്പോയ് എവിടെപ്പോയ്
എൻകൂടപ്പിറപ്പുകൾ വേദന -
യോടെ ഞാൻ നിന്നു തല താഴ്ത്തി
അതുവഴി വന്നൊരു ബാലൻ
തല പിടിച്ചുയർത്തി എന്തേ? -
നീ വിഷമിച്ചിരിക്കുന്നു .
ഇനി നിൻ കണ്ണുനീർ ഒരു തുള്ളി പോലും
ഇവിടെ വീഴില്ലയെന്തെന്നാൽ
ചെയ്ത തെറ്റിനെല്ലാം തിരിച്ചടി തന്നു
പ്രകൃതി, തൻ മക്കൾക്ക്
ഇനി വരും തലമുറയ്ക്കായ് ഞങ്ങ - ളൊരു
മിക്കുന്നു നിൻ കൂടെ തന്നെ നിന്റെ കൂട്ടരും
ഇതാ നടുന്നു നല്ല നാളേയ്ക്കു വേണ്ടി,
ശുദ്ധവായുവിനു വേണ്ടി, മഴയ്ക്കു വേണ്ടി, തണലിനു വേണ്ടി,
ഞങ്ങൾ തൻ പൂർവ്വികർ ചെയ്തതിൻ ഫലം ഞങ്ങൾ തിരിത്തിടുന്നു.
ഇനി സമ്മതിക്കില്ലാ, ഞങ്ങൾ പ്രകൃതി തൻ മക്കൾ.

 

അഭിറാം .ജെ .സേനൻ
3 A എസ്.എം.എസ്.എൻ.എൽ പി .സ്കൂൾ
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത