ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ കാടിന്റെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാടിന്റെ അവകാശികൾ

കാടുകൾ, അവിടെ നാം അന്യർ
അതിനവകാശിയായി പറവകൾ,
തുമ്പികൾ, കുഞ്ഞനും വമ്പനും ഉണ്ട്.
കാടിനു കാടിൻ്റെ നിയമം
മാനവൻ നിയമം ചമക്കണം
കാടു നാടാവാതിരിക്കുവാൻ.
കാടിനൊരു വർണ്ണമുണ്ട്’
 പലതരം പച്ച, പലതരം ചോപ്പ്’
പല തരം ചാരം.
കാടിനൊരു ഗന്ധമുണ്ട്, 
തളിരിൻ്റെ പുവിൻ്റെ
കായ്കനികളുടെ ഗന്ധം.
കാടിനൊരു നാദമുണ്ട്, 
കാറ്റിൻ്റെ, ഒഴുക്കിൻ്റെ
ദലമർമ്മരത്തിൻ്റെ, കിളികളുടെ
പാട്ടിൻ്റെ നാദം.
 

സാനിയ സുരേഷ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത