തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണ വൈറസ് ബാധിച്ച് അവധിക്കാലം

18:37, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ് ബാധിച്ച് അവധിക്കാലം
          2020 മാർച്ച് മാസം ഞങ്ങളുടെ പരീക്ഷകളും സ്കൂൾ വാർഷികവും എല്ലാം ആഘോഷിക്കേണ്ട മാസം. എൽ.എസ്.എസ് പരീക്ഷ കഴിഞ്ഞു വിശ്രമിക്കുമ്പോഴാണ്  ഒരു മഹാമാരിയെ കുറിച്ച് കേൾക്കുന്നത്. ചൈനയിൽ കൊറോണ വൈറസ്. നമ്മുടെ രാജ്യത്ത് നിന്നും ചൈനയിലേക്ക് പോയവർ തിരിച്ചു വരാൻ തുടങ്ങിയപ്പോൾ ഇന്ത്യയിലും ഈ രോഗം പിടിപെട്ടു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ രാജ്യത്തു ലോക്ക് ഡൌൺ വന്നു. 
        2019 ഡിസംബർ 31 ചൈനയിലെ  വുഹാനിൽ  44 പേർ പുതിയ തരം  ന്യുമോണിയ ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 2020 ജനുവരി ആറിന് ഇത് പുതിയതരം കൊറോണ വൈറസ് ആണെന്ന് കണ്ടെത്തി. കൊറോണ എന്നാൽ കിരീടം എന്നാണ് അർത്ഥം. ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് WHO അറിയിച്ചു. ജനുവരി 31ന് ബ്രിട്ടണിൽ രോഗം റിപ്പോർട്ട് ചെയ്തു. ചൈനക്ക് പുറത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന ആദ്യ രാജ്യമാണ് ബ്രിട്ടൻ. ഫെബ്രുവരി 11ന് ഈ രോഗത്തിന് WHO കോവിഡ് 19 എന്ന പേര് നൽകി. തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പോറിസ്  ജോണ്സണ് വൈറസ് ബാധ  പിടിപെട്ടു. ഏപ്രിൽ മാസം ആവുമ്പോഴേക്കും ലോകമെമ്പാടും ഈ രോഗം പിടിപെട്ടു. മരണസംഖ്യ അടിക്കടി ഉയരുകയാണ്. 
        ഞങ്ങളുടെ അവധിക്കാലം ആയിട്ടും വീട്ടിൽനിന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥ. മൊത്തം ലോക്ക്  ഡൗൺ ആരും പുറത്തിറങ്ങുന്നില്ല. അവശ്യ സാധനങ്ങൾ എല്ലാം വീട്ടിലെത്തിക്കുന്ന അവസ്ഥ. ഇതിനിടയിൽ വിഷുക്കാലവും തെയ്യ കാലവും എല്ലാം അറിയാതെ പോയി. വീട്ടിലിരുന്നു മടുത്തു വൈകുന്നേരങ്ങളിൽ കുറച്ച് സമയം കളിക്കാൻ ഇറങ്ങാൻ തുടങ്ങി.   രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങൾ കളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഒരു ദിവസം ഞങ്ങൾ കളിക്കുന്നതിന് അടുത്തായി പോലീസ് വണ്ടി നിർത്തിയതും ഞങ്ങളെല്ലാം ചിതറിയോടി. പിന്നെ ഇതുവരെ കൂട്ടംകൂടി കഴിച്ചിട്ടില്ല ഇപ്പോൾ വീട്ടിൽ ഇരുന്ന് പത്രവായനയും കൊച്ചു കൊച്ചു കളി തമാശകളും ആയി കഴിഞ്ഞുപോകുന്നു. ഇപ്പോൾ അച്ഛൻ ഉണ്ടല്ലോ വീട്ടിൽ കളിക്കാനും കൂട്ടുകൂടാനും. വീട്ടിൽ പുതിയ അന്തരീക്ഷം.
         ലോക ഡൗൺ മെയ് 3 വരെ നീട്ടിയതായി അറിഞ്ഞു ഇനി അങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കും എന്ന് അറിയില്ല. നാടൊക്കെ വളരെ ശാന്തത. നല്ല നാളേക്ക് വേണ്ടി നമുക്ക് എന്നും ജാഗ്രതയോടെ ചെറുത്തു നിൽക്കാം ഈ കൊറോണയെ.... 
വിഷ്ണുപ്രിയ വി
ക്ലാസ്സ് 4 തൊടീക്കളം ജിഎൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം