മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കിങ്ങിണി

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി

നമ്മുടെ നാട്ടിലെ അമ്മിണി അമ്മയ്ക്ക്
കിങ്ങിണി എന്നൊരു കുഞ്ഞുണ്ട്
എന്നും കരയുന്ന കിങ്ങിണി കുട്ടിക്ക്
അസുഖങ്ങൾ ഏറെ വരാറുണ്ട്
വൈദ്യരെ കാട്ടി മരുന്ന് കൊടുത്തിട്ടും
വിട്ടു മാറുന്നില്ല രോഗങ്ങൾ
രോഗത്തിൻ കാരണം എന്തെന്നറിയു വാൻ വൈദ്യൻ വീട്ടിൽ വിരുന്ന് എത്തി
ചെളിയിലും മണ്ണിലും വീണു കളിക്കുന്നു
കിങ്ങിണി എന്ന കാന്താരി
കൈ കഴുകാതെ നഖം മുറിക്കാതെ
ഉണ്ണുന്നു ഉറങ്ങുന്നു കാന്താരി
വൈദ്യൻ പറഞ്ഞു മരുന്നല്ല വേണ്ടത്
വ്യക്തി ശുചിത്വം മറക്കരുത്
വൈദ്യന്റെ കല്പന കേട്ട് കഴിഞ്ഞപ്പോൾ
രോഗങ്ങൾ മാറി സുഖമായി


 

ആയിഷ ഷസ
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ