സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
കഴിഞ്ഞ രണ്ടു മാസത്തോളമായി മുടങ്ങാതെ കേട്ടുകൊണ്ടിരിക്കുന്ന പേരാണ് കൊറോണ. മനുഷ്യരാശിയെ ഒന്നാകെ മുൾമുനയിൽ നിർത്താൻ പിറവികൊണ്ട മാരക വൈറസ് രോഗം. മനുഷ്യനിൽ നിന്നും മനുഷ്യരില്ലേക്ക് അതിവേഗം പടർന്നു പിടിക്കുന്നു കൊറോണ വൈറസ് ലോകത്തിന്ന് ഭീക്ഷണി പടർത്താൻ തുടങ്ങിയിട്ട് കുറച്ചു നാളായി. 2019 നവംബറിൽ ചൈനയിലെ വുഹാനിലാണ് ലോകത്തിൽ ആദ്യമായി കൊറോണ വൈറസ് രോഗബാധ സ്ഥിരികരിക്കുന്നത്. SARS-COV-2 വൈറസ്സാണ് രോഗകാരി എന്നും ചികിത്സയില്ലാതെ ഈ രോഗം അതിവേഗം പടർന്നു പിടിക്കുമെന്നും ശാസ്ത്രലോകം തിരിച്ചറിഞ്ഞു. 2020 ജനുവരിയിൽ ലോകത് ആദ്യത്തെ കോവിഡ് മരണം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഫെബ്രുവരി 11-നാണ് ഈ വൈറസിന് കോവിഡ് -19 എന്ന പേര് നൽകാൻ W.H.O തീരുമാനികുന്നത്. ചൈനയിൽ നിന്നും മറ്റു രാജ്യങ്ങളിലേകുള്ള കോവിഡ് -ന്റെ വ്യാപനം അതിവേഗത്തീലായിരുന്ന. ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളെയും കോവിഡ്-19 ഭീതിയിലാഴ്ത്തി. രോഗംബാധിച്ചവരുടെ എണ്ണവും മരണസംഖ്യയും നാൾക്കുനാൾ ഉയരാൻ തുടങ്ങി. ചൈനയിലും, ഇറ്റലിയിലും, അമേരിക്കയിലുമെല്ലാം കോവിഡ് മരണങ്ങൾ കുതിച്ചുയർന്നു. ലോകത് കോവിഡ് -19 മരണസംഘ്യ രണ്ടു ലക്ഷത്തോളം അടുക്കുകയാണ്. ലോകത്തിലെ വൻ സാമ്പത്തിക ശക്തികൾക്ക് എന്തങ്കിലും ചെയ്യാൻ ആവുന്നതിലും അപ്പുറത്തായിരുന്നു കോവിഡിന്റെ വ്യാപനം. ആധുനിക വൈദ്യശാസ്ത്ര നേട്ടത്തിൽ മുമ്പിൽ നിൽക്കുന്ന അമേരിക്കയടക്കം വൻകിട സാമ്പത്തിക രാജ്യങ്ങൾ നിസഹായകരായി നിൽക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ജനുവരിയിലാണ് ഇന്ത്യയിൽ ആദ്യ കോവിഡ് ബാധ സ്ഥിതികരിച്ചത്. മാർച്ച് 24 മുതൽ ഇന്ത്യ സമ്പുർണ്ണ ലോക്കഡൌനിലക്കെ പോവുകയായിരുന്നു. വീട്ടിനുളിൽ അടച്ചിരുന്ന് സാമൂഹിക അകലം പാലിച് കോവിഡിനെ തുരത്താനുള്ള സർക്കാർ മാർഗനിർധശവും, ആരോഗ്യ ക്രമസമാധാന രംഗത്തെ വിലമതിക്കാനാവാത്ത സേവനവും കോവിഡിനെ തുരത്താൻ ഒരു പരുതി വരെ സാധിച്ചിട്ടുണ്ടേ. മഹാമാരികളേ, മഹാപ്രളയാത്ത ചങ്കുറ്റത്തോടെ നേരിട്ട ചരിത്രമാണ് നമ്മുടെ നാടിന് പറയാനുള്ളത്. ഇതിനെ ഭയകരുത് ജാഗ്രതയാണ് വേണ്ടത്. കോവിഡിനെ തുരത്തിയ കഥയും ലോക്കഡോൺ അനുഭവവും നമ്മുക്ക് ഓർമകളിൽ സൂഷിച്ചുവെക്കാം
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം