ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/മൂന്ന് ഉപദേശങ്ങൾ

  മൂന്ന് ഉപദേശങ്ങൾ   

ഒരു വലിയ ഗ്രാമത്തിൽ തീരെ പാവപ്പെട്ട ഒരു കുടുംബം ഉണ്ടായിരുന്നു. അവർക്ക് മക്കൾ ഇല്ലായിരുന്നു. ആ ചെറിയ കൂരയിൽ ഒരു ചെറുപ്പക്കാരനും അവൻറെ സ്വന്തം ഭാര്യയും മാത്രം. അവർ വളരെ കഷ്ടപ്പെട്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. ഒരു ദിവസം മറ്റൊരു സ്ഥലത്ത് ജോലിക്ക് പോകാം എന്ന് അവൻ തീരുമാനിച്ചു. പക്ഷേ അവൻറെ ഭാര്യ അതിനു സമ്മതിച്ചില്ല. കാരണം അവൾക്ക് അവൻ അല്ലാതെ ആരുമില്ല. പക്ഷേ അവന് പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. കാരണം അവർക്ക് ജീവിക്കാൻ വേറെ നിവൃത്തിയില്ല. അവൻ തൻറെ ഭാര്യയെ പറഞ്ഞു മനസ്സിലാക്കി."ഇങ്ങനെ നമ്മൾ എത്ര നാൾ ജീവിക്കും??അതിനേക്കാൾ നല്ലത് കുറച്ചുനാൾ കഷ്ടപ്പെട്ട് പണിയെടുത്തിട്ട് പിന്നെ ഉള്ള കാലം ധനം ഉപയോഗിച്ച് സുഖമായി ജീവിക്കാം". അവൻ തൻറെ ഭാര്യയോട് പറഞ്ഞു. അവൾ തൻറെ ഭർത്താവ് പറഞ്ഞത് സമ്മതിച്ചു.അവൻ പറഞ്ഞു "ഞാൻ ഇടയ്ക്കിടെ ഒന്നും വരില്ല. നമുക്ക് ജീവിക്കാനുള്ള ധനം എന്ന കിട്ടുവോ അന്ന് ഞാൻ വരും. അതുവരെ നീ എന്നെ കാത്തിരിക്കണം. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്നെ ചതിക്കരുത്. ഞാൻ പോയിട്ട് വരാം."അങ്ങനെ അവൻ അവിടെനിന്നു പുറപ്പെട്ടു .അവൻ ചെന്നെത്തിയത് ഒരു സമ്പന്നനായ ഒരു കൃഷിക്കാരന് വീട്ടിലാണ്. അവൻ അവിടെ ജോലിക്ക് നിൽക്കാൻ തീരുമാനിച്ചു. ഉടമ അവനെ ജോലിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവൻ ഒരു കരാർ വെച്ചു."ഞാൻ എന്ന പോകുവാൻ തീരുമാനിക്കുന്നുവോ അന്ന് എന്നെ വിടണം.പിന്നെ എൻറെ ശമ്പളം താങ്കൾ തന്നെ കയ്യിൽ സൂക്ഷിക്കുക ഞാൻ പോകുന്ന ദിവസം അത് ഒരുമിച്ച് എൻറെ കയ്യിൽ തന്നാൽ മതി."അങ്ങനെ അവൻ 20 വർഷം അവിടെ ജോലിചെയ്തു. അതിനുശേഷം അവൻ തൻറെ മുതലാളിയോട് പറഞ്ഞു"എനിക്ക് പോകാൻ സമയമായി. എൻറെ ശമ്പളം മുഴുവനും എന്നെ ഏൽപ്പിക്കുക." മുതലാളി പറഞ്ഞു "ഞാൻ നിൻറെ ശമ്പളം തിരികെ തരാം. പക്ഷെ രണ്ട് ഓപ്ഷൻ. അതിൽ ഒന്നു മാത്രം നിർവഹിക്കാൻ കഴിയും. ഒന്ന് നീ ഇത്രയും നാൾ ചെയ്ത ജോലിയുടെ ശമ്പളം മാത്രം നിനക്ക് വേണമോ അതോ ഞാൻ നിനക്ക് മൂന്ന് ഉപദേശം തരാം ഏത് വേണമെന്ന് ഞാൻ തീരുമാനിചോ." അയാളുടെ മൂന്ന് ഉപദേശം മാത്രം തനിക്ക് മതി എന്ന് അയാൾ പറഞ്ഞു.
1.നീ ഒരു കാരണവശാലും കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്. അത് ചിലപ്പോൾ നിന്നെ ജീവന് തന്നെ ഭീഷണിയാകും.
2. നീ ആവശ്യമില്ലാത്ത കാര്യങ്ങൾ ചെയ്യരുത്.
3.ദേഷ്യം വന്നിരിക്കുമ്പോൾ സങ്കടം വന്നിരിക്കുമ്പോൾ ഒരു തീരുമാനവും എടുക്കരുത്.
ഇതാണ് 3 ഉപദേശങ്ങൾ. അവൻ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു. അതിനിടയിൽ ഒരാൾ അവിടെ വന്നു. അവൻ എവിടെ പോകുന്നു എന്ന് അയാൾ ചോദിച്ചു. ഞാൻ എൻറെ വീട്ടിൽ പോകുന്നു എന്ന് അയാൾ പറഞ്ഞു.അയാൾ പറഞ്ഞു "നീ ഒരു കാര്യം ചെയ്യാം നീ എൻറെ കൂടെ വാ ഞാൻ നിന്നെ വീട്ടിൽ എത്തിക്കാം."..എന്നാൽ തൻറെ മുതലാളിയുടെ ഉപദേശം ഓർത്ത് അവൻ അവൻ നേർവഴി പോകാൻ തീരുമാനിച്ചു. പോകുന്ന വഴിയിൽ മനസ്സിലായത് അവിടെ തീവ്രവാദികളുടെ കോട്ട ആണെന്നാണ്. അവൻ അങ്ങനെ യാത്ര പുനരാരംഭിച്ചു. വീണ്ടും കുറേ ദൂരം യാത്ര ചെയ്തപ്പോൾ അവനെ ക്ഷീണം വന്നു. ഇന്ന് ഒരു മുറിയെടുത്തു അവിടെ തങ്ങാം എന്ന് അവൻ തീരുമാനിച്ചു. അങ്ങനെ അവിടെ തുടങ്ങുമ്പോൾ അവൻ ഒരു ശബ്ദം കേട്ടു. ആ ശബ്ദം കേട്ടിട്ടും അവൻ കേൾക്കാത്ത പോലെ കിടന്നു. കാരണം അവൻറെ മുതലാളി പറഞ്ഞിരിക്കുന്നത് ആവശ്യമില്ലാത്ത കാര്യങ്ങൾ ശ്രദ്ധിക്കരുത് എന്നാണ്.പിറ്റേന്ന് രാവിലെ അവൻ എഴുന്നേറ്റ് പുറത്തേക്കിറങ്ങിയപ്പോൾ ഒരാൾ അവൻറെ അടുത്തു വന്നു ചോദിച്ചു ഇന്നലെ രാത്രി ഒരു സ്ത്രീയുടെ നിലവിളി കേട്ടില്ല എന്ന്. ആ ശബ്ദം ഞാൻ കേട്ടു എന്നും എന്നാൽ കേൾക്കാത്ത പോലെ കിടന്നു എന്നും അയാൾ പറഞ്ഞു.അപ്പോഴാണ് അവനു മനസ്സിലായത് അത് ഒരു ഭ്രാന്തിയായ സ്ത്രീയാണെന്നും പുറത്തേക്കിറങ്ങി ആയിരുന്നുവെങ്കിൽ അവൾ തന്നെ കൊല്ലുമായിരുന്നു എന്നും. അവൻ വീണ്ടും യാത്ര ആരംഭിച്ചു. അവൻ തൻറെ വീടിൻറെ അടുത്തെത്തി ഭാര്യയെ കണ്ടു. അവൾ ഏതോ ഒരാളെ കെട്ടിപ്പിടിച്ച് ഇരിക്കുന്നതാണ് അവൻ കണ്ടത്. ആ സമയത്തും അവൻ തൻറെ മുതലാളി പറഞ്ഞത് ഓർത്തു.അങ്ങനെ അവൻ വേറൊരു വീട്ടിൽ ഉറങ്ങിയിട്ട് പിറ്റേദിവസം അവളെ കാണാൻ വന്നു. അവനെ കണ്ടപ്പോൾ അവൻറെ ഭാര്യ അവനെ ഓടി വന്നു കെട്ടിപ്പിടിച്ചു. ഭാര്യയുടെ സ്നേഹം കപടം ആയിട്ടാണ് അവന് തോന്നിയത്. "ഇന്നലെ ഇവിടെ വന്നത് ആരാണ് "അവൻ ചോദിച്ചു. "അത് നമ്മുടെ മകനാണ് ആണ് നിങ്ങൾ പോയതിനു ശേഷമാണ് ഞാൻ ഗർഭിണിയാണെന്ന കാര്യം മനസ്സിലായത് അതുകൊണ്ട് അത് നിങ്ങളെ അറിയിക്കാൻ കഴിഞ്ഞില്ല. അവൻ ഇന്നലെ ഒരു ജോലിക്ക് പോകുവാൻ തുടങ്ങുകയായിരുന്നു. അതിനു മുൻപുണ്ടായ സ്നേഹപ്രകടനം ആണ് അന്ന് കണ്ടത്." ഭാര്യ പറഞ്ഞു. അങ്ങനെ അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് തൻറെ മുതലാളി കൊടുത്തുവിട്ട ഒരു കൊതി ഭാര്യക്ക് കൊടുക്കാൻ പറഞ്ഞത്. അതിൽ ഒരു റൊട്ടിയും പിന്നെ കുറെ പണവും ആയിരുന്നു. അതു കണ്ടപ്പോൾ തന്നെ അവനു സന്തോഷമായി.തൻറെ അധ്വാനത്തിനെ പ്രതിഫലം തനിക്കു തിരിച്ചു കിട്ടിയത് എന്നു കരുതി അവർ വീണ്ടും ഒരു ജീവിതം ആരംഭിച്ചു.

  • """
മുഹമ്മദ് എ
8F ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം