ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കോവിഡ് തന്ന മഹാവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് തന്ന മഹാവൃക്ഷം

എന്റെ പേര് പാർവതി നന്ദ. ഞാൻ ഒളകര ഗവൺമെൻറ് എൽ പി സ്കൂളിൽ നാല് എ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ്. കോവിഡ് 19 എന്ന മഹാമാരി നാട്ടിലാകെ പടർന്ന് പന്തലിച്ച് ആളുകൾ ഭയത്തോടെ വീടുകളിൽ തന്നെ കഴിയുന്ന ഒരു സ്ഥിതി വിശേഷമാണല്ലോ ഇപ്പോൾ. കൊറോണ വന്നതോടെ ഞങ്ങൾക്ക് പരീക്ഷ പോലും എഴുതാൻ സാധിച്ചില്ല . അങ്ങനെയൊക്കെ വിഷമിച്ചിരിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം എന്ന പദ്ധതി ഞങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത്. എല്ലാ നിലക്കും ഞങ്ങൾക്കിത് വളരെ അനുഗ്രഹമാണ്. ഞങ്ങളിലുള്ള കൊച്ചുകലാ വാസനകളെ കഥകളായും കവിതകളുമായൊക്കെ തൊട്ടുണർത്തി അവ വളർത്തിക്കൊണ്ടു വരുവാൻ നിസ്സീമമായ പങ്ക് വഹിക്കാൻ ഈ പദ്ധതിയിലൂടെ കഴിയുമെന്നതിൽ തർക്കമില്ല. തുടർന്നും ഇത്തരം പരിപാടികൾ ഞങ്ങൾക്കായി ഒരുക്കണമെന്ന് ഈ വേളയിൽ അഭ്യർത്ഥിക്കുന്നു.

കോവിഡെന്ന മഹാമാരി നമുക്കുചുറ്റും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ തൊടിയിലും പാടത്തും പാറികളിക്കേണ്ട ഞങ്ങളുടെ കുഞ്ഞുമനസ്സുകളിന്ന് വീടുകളുടെ അകത്തളങ്ങളിൽ തളക്കപ്പെട്ടിരിക്കയാണ്.... അതിൽ നിന്നൊരു മോചനമാണ് അക്ഷരവൃക്ഷത്തിന്റെ തണൽ ചില്ലകളായി ഞങ്ങൾക്കു മുന്നിൽ ഈ പദ്ധതി കൊണ്ടുവന്നത്....ഇതിലൂടെ കുരുന്നുകളായ ഞങ്ങൾക്കും ഈ സമൂഹത്തിനായി അവരുടെ ബോധവത്കരണത്തിനായി പലതും ചെയ്യാൻ കഴിയും.


പാർവതി നന്ദ
4 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം