ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാജു എന്ന കുട്ടി
രാജു എന്ന കുട്ടി
ഒരിടത്തു രാജു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ മഴയത്തും വെയിലത്തും കളിക്കുമായിരുന്നു. അങ്ങനെ ഏറെ ദിവസങ്ങൾ കഴിഞ്ഞു. ഒരു ദിവസം അവൻ കളിക്കാൻ പോയപ്പോൾ അവന്റെ അമ്മ പറഞ്ഞു: "വീണ്ടും നീ മഴയത്തും വെയിലത്തും ചെളിയിലും കളിച്ചാൽ അസുഖങ്ങൾ ബാധിക്കും.” അപ്പോൾ അവൻ പറഞ്ഞു: "എനിക്ക് ഒന്നും പറ്റില്ല അമ്മേ." എന്ന് പറഞ്ഞു കൊണ്ട് അവൻ കളിക്കാൻ പോയി. പിറ്റേ ദിവസം അവനു പനി വന്നു. അവൻ കിടപ്പിൽ ആയി. രാജുവിന് എണീക്കാൻ പോലും പറ്റാതായി. അവനു നല്ല വിഷമം ആയി. അവൻ കരയാൻ തുടങ്ങി. അമ്മ അവനെ ആശുപത്രിയിൽ കൊണ്ട് പോയി ഡോക്ടർ അവനെ പരിശോധിച്ചു എന്നിട്ട് ഡോക്ടർ അവന്റെ അമ്മയോട് പറഞ്ഞു:“ രാജുവിന് ചെളിയിൽ കളിച്ചത് കൊണ്ട് അണുബാധയാ, രണ്ടു മൂന്ന് ദിവസം കിടക്കേണ്ടി വരും.” ഇതു അറിഞ്ഞ രാജുവിന് വളരെ വിഷമം ആയി . അവൻ സങ്കടത്തോടെ അവന്റെ അമ്മയോട് ചോദിച്ചു: "എങ്ങനെ ആണ് എനിക്ക് അണുബാധ വന്നത്.” അപ്പോൾ രാജുവിന്റെ അമ്മ പറഞ്ഞു: "ഞാൻ പറഞ്ഞതു കേൾക്കാതെ നീ വൃത്തി ഇല്ലാത്ത സ്ഥലങ്ങളിലും കെട്ടി കിടക്കുന്ന മലിന വെള്ളത്തിലും വൃത്തിഹീനമായ വെള്ളം കുടിച്ചു കളിച്ചപ്പോൾ ശരീരത്തിലേക്ക് സുഷ്മങ്ങളായ അണുക്കൾ കടക്കുകയും അനവധി അസുഖങ്ങൾ ഉണ്ടാവുകയും ചെയ്തു. " ഇതു കേട്ട രാജുവിന് കരച്ചിൽ വന്നു. ഇത് കണ്ട അമ്മ അവനെ സമധാനിപ്പിച്ചു. അവൻ അമ്മയെ അനുസരിക്കാത്തതു കൊണ്ട് മാപ്പ് പറഞ്ഞു. അവൻ തന്റെ കൂട്ടുകാരോടും ഇതെല്ലാം പറയണമെന്നും മുതിർന്നവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇതു പോലുള്ള അസുഖങ്ങൾ കുട്ടികളായ നമ്മുടെ ശരീരത്തെ പെട്ടെന്ന് ബാധിക്കും എന്നും ചിന്തിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു.
|