എസ്.എസ്.എച്ച്.എസ് തൊടുപുഴ/എന്റെ ഗ്രാമം
ഭാരതീയ സംസ്കാരത്തിന്റെപ്രഭവ സ്താനം ഗ്രാമങ്ങളാണ് എന്ന തിരിച്ചറിവ് മൂലമാണ് ' ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ വസിക്കുന്നു എന്ന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി പറഞ്ഞത്. നമ്മുടെ ഗ്രാമങ്ങളുടെ രമണീയവും സമാധാനവും ആയ സാഹചര്യങ്ങളിലാണ് ഭാരതീയ സംസ്കാരം ഉരുത്തിരിഞ്ഞത്. ഗാന്ധിജി പറഞ്ഞിട്ടുണ്ട് ' ഭാരതത്തെ അറിയണം എങ്കില്‍ ഗ്രാമങ്ങളില്‍ പോകണം' എന്ന് . നമ്മുടെ നാടിന്റെ സബ്ബത്ത് മാത്രമല്ല, സാഹത്യവും, സാംസ്കാരവും, സംഗീതവും, കലയുമെല്ലാം ഗ്രാമങ്ങളുടെ സംഭാവനകളാണ്. ഇന്ത്യ സാതന്ത്രത്തിനുമുബ്ബ് കേരളത്തിന്റെ അവസ്ത വളരെ ദുസ്സഹനീയമായിരുന്നു. നാടുവാഴികളും ബ്രിട്ടീഷുകാരും എല്ലാം കേരളത്തെ പരമാവധി ചൂഷണം ചെയ്തു. അക്കാലത്തെ പ്രദേശങ്ങള്‍ പില്‍ക്കാലത്ത് ചരിത്രത്തില്‍ ഇടം നേടിയട്ടുണ്ട്. ഇത്തരം പ്രദേശങ്ങള്‍ക്ക് നമ്മോടു ചിലതു പറയാനുണ്ടാവും. അവയുടെ നൂറ്റാണ്ടുകള്‍ക്കുമുബ്ബുള്ള ഉത്ഭവവും പേരിനു പിന്നിലെ ചരിത്രവും കേന്ദ്രിക്രത രാജവാഴ്ചയും അതില്‍നിന്ന് ജനാധിപത്യഭരണ ക്രമത്തിലേക്ക് ഉരുത്തിരിഞ്ഞതുമെല്ലാം ഇത്തരം ഒരു പ്രദേശമായിരുന്ന തൊടുപുഴയുടെ ഏകദേശം 750 വര്‍ഷം കൊണ്ടുള്ള ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കേട്ടുകേള്‍വിയുടേയും വായിച്ച പുസതകങ്ങളുടേയും അടിസ്താനത്തിലാണ് ഈ ചരിത്രം ഇവിടെ എഴുതുന്നത്. എന്തെങ്കിലും തെറ്റുകുറ്റങ്ങള്‍ നടന്നിട്ടുണ്ടങ്കില്‍ അത് ക്ഷമിക്കണമെന്ന് അഭ്യത്ഥിക്കുന്നു