റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി/അക്ഷരവൃക്ഷം/ ശുചിത്വം പലവിധം

Schoolwiki സംരംഭത്തിൽ നിന്ന്
13:36, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പലവിധം

വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം, സമൂഹ ശുചിത്വം എന്നിങ്ങനെ ശുചിത്വത്തെ പല കോണുകളിൽനിന്ന് നോക്കാവുന്നതാണ്. വ്യക്തി ശുചിത്വം എന്നാൽ അത് സ്വയം പാലിക്കേണ്ടതാണ്. ആരോഗ്യമുള്ള ശരീരത്തോടെ ജീവിക്കുവാൻ അത്യന്താപേക്ഷിതമാണ്, കുളി, നഖം മുറിക്കൽ, വൃത്തിയുള്ള വസ്ത്രം ധരിക്കൽ എന്നിവയെല്ലാം വ്യക്തി ശുചിത്വത്തിൻറെ ഭാഗമാണ്. പരിസര ശുചിത്വം, അത് നമ്മുടെ കടമയാണ് പാഴ് വസ്തുക്കൾ വലിച്ചറിയുകയും വൃത്തികേട് ആക്കുകയും ചെയ്യുന്നത് നമ്മൾ തന്നെയാണ്. തന്മൂലം പകർച്ചവ്യാധികൾ പിടികൂടാനുള്ള സാധ്യത കൂടുതലാണ്. ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ നമ്മെ എത്രമാത്രം ഭയപ്പെടുത്തി എന്ന് കണ്ട് അറിഞ്ഞവരാണ് നമ്മൾ. ഇതിൽനിന്നെല്ലാം മുക്തിനേടാൻ പരിസരശുചിത്വം പാലിക്കേണ്ടതാണ് സാമൂഹിക ശുചിത്വം ആണ് ശുചിത്വ ത്തിൻറെ മറ്റൊരു ഘടകം. സ്കൂൾ, ഓഫീസ്, ആശുപത്രികൾ അതുപോലുള്ള മറ്റ് പൊതുസ്ഥലങ്ങൾ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. വൃത്തികേട് ആക്കുന്നതും നമ്മൾ തന്നെയാണ് പൊതുസ്ഥലങ്ങളിലെ മാലിന്യം പുനർ ഉപയോഗത്തിന് സാധ്യതയുള്ളതിനാൽ മാറ്റിവെക്കാൻ ശ്രമിക്കണം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ രോഗങ്ങളില്ലാത്ത നമ്മെ അടുത്തുനിന്ന് ഭയപ്പെടുത്തുന്ന പകർച്ചവ്യാധികൾ ഇല്ലാത്ത നല്ല ലോകം ഉണ്ടാക്കാൻ നമുക്ക് കഴിയും

ജിൻഷാ പി . പി
8 A റാണിജയ് എച്ച് .എസ്.എസ്.നിർമ്മലഗിരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം