ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം..

13:21, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനമായും ചെയ്യേണ്ടത് ശുചിത്വ പാലനമാണ് .ശുചിത്വമില്ലായ്മകളാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന പല രോഗങ്ങളുടേയും കാരണം. വ്യക്തി ശുചിത്വ , ഗൃഹ ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ ഇവയെ മൂന്നായി തരം തിരിക്കുന്നു.ഇവയിലെ പോരായ്മകളാണ് 90% രോഗങ്ങളുടേയും മുഖ്യ കാരണങ്ങൾ. ഇവ എത്രത്തോളം തടയുന്നു അത്രത്തോളം നമുക്ക് ജീവിതത്തിലേക്ക് മുന്നേറാൻ സാധിക്കുന്നു.

ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇന്ന് ലോകത്തെ ആകെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നാൽ ശുചിത്വ പാലനത്തിലൂടെ നമുക്ക് അവയെ ഒരു പരിധി വരെ നശിപ്പിക്കാൻ സാധിക്കും .ഭീതിയോടെ അല്ലാതെ ജാഗ്രതയോടെ പോകുമ്പോൾ നമുക്ക് നമ്മുടെ ലോകത്തെ പഴയ സ്ഥിതിയിൽ തിരിച്ചു കിട്ടും. ചില മുന്നൊരുക്കങ്ങൾ അതിന് നമുക്ക് ആവശ്യമാണ്.കൂടെക്കൂടെയുള്ള കൈ കഴുകൽ ആണ് അതിൻ്റെ മുഖ്യ ആവശ്യം.ഇത് തുടരുമ്പോൾ വയറിളക്കരോഗങ്ങൾ, വിരാശ, പനി, ത്വക്ക് രോഗങ്ങൾ, കോവിഡ് രോഗങ്ങൾ മുതലായവ നമ്മുക്ക് തടയാൻ സാധിക്കുന്നു. അതുപോലെ തന്നെ വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുകയും കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ സൂര്യപ്രകാശത്തിൻ്റെ സാന്നിദ്ധ്യത്തിൽ ഉണക്കാൻ ശ്രമിക്കുക.ഇത് കൊണ്ടുള്ള ഒരു പ്രയോജനം എന്തെന്നാൽ ഏറ്റവും ശക്തമേറിയ അണുനാശിനി ആണ് സൂര്യപ്രകാശം. അതിനാൽ ഇത് ഏറെ പ്രയോജനകരമായ ഒന്നാണ് . ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ കൊണ്ട് നമുക്ക് വലിയ രോഗങ്ങൾ തന്നെ പകുതി വരെ തടയാം. നമ്മളെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ശുചിത്വ പാലനത്തിൽ ശ്രദ്ധിക്കുകയും ആണ് ഇന്നത്തെ സമൂഹത്തിൽ നാം ഏറെ ചെയ്യേണ്ടത്. അതുപോലെ തന്നെ ഫാസ്റ്റ്ഫുഡുകളും ,കൃത്രിമ ആഹാരങ്ങളും ഒഴിവാക്കി പച്ചക്കറികളും പഴവർഗ്ഗങ്ങളും പയറു വർഗ്ഗങ്ങളും കഴിച്ച് ആരോഗ്യ നില മെച്ചപ്പെടുത്തുന്നതും ഒരു പ്രധാന ഘടകമാണ്.പ്രഭാതഭക്ഷണം ഒഴിവാക്കാതെ രാത്രി ഭക്ഷണം കുറയ്ക്കുന്നത് ശരീരത്തിന് നല്ലതാണ് .ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.ഇത്തരത്തിലുള്ള ആരോഗ്യകരമായ കാര്യങ്ങളും ശുചിത്വ പാലനവും എത്രത്തോളം ശ്രദ്ധിക്കുന്നുവോ അത്രത്തോളം നമുക്ക് സുരക്ഷിതമാവാം. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ തോന്നുന്ന പക്ഷം ഒരു ഡോക്ടറുടെ സേവനം തേടാൻ മടിക്കരുത്.

ശുചിത്വം പാലിച്ചാൽ നല്ലൊരു തലമുറയെ നമുക്ക് വാർത്തെടുക്കാൻ സാധിക്കും

അർച്ചന ആർ നായർ
5 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം