കൊറോണ നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ തിക്കും തിരക്കും ബഹളവുമില്ല വാഹനാപകടം തീരെ ഇല്ല വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല ജങ്ക് ഫുഡുന്നുന്ന ചങ്കുകൾക് കഞ്ഞി കുടിച്ചാലും സാരമില്ല കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിന് പോലും ജാഡ ഇല്ല നേരമില്ലെന്ന പരാതിയില്ല ആരുമില്ലെന്ന തോന്നൽ ഇല്ല എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ കള്ളൻ കൊറോണ തളർന്നു വീഴും എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ നന്നായി നമ്മൾ ജയം വരിക്കും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത