സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/*എന്റെ കേരളം*

12:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*എന്റെ കേരളം*

പൊൻപുലരിയിൽ
പൊൻകണിയായി
വന്നണയും സൂര്യകിരണമേ

അമ്മതൻ മടിത്തട്ടിലെന്നപോലെ
ഞാൻ കൺചിമ്മി കാണുന്നതാദ്യമെൻ
കേരളം പച്ചപ്പരവവതാനി
വിരിച്ചു സുന്ദരിയാമെൻ കേരളം

പുല്ലുകളും പൂന്തോപ്പുകളും
കളകളമൊഴുകും കാട്ടാറുകളും
 സുന്ദരമാം ഹരിതവസന്തമെൻ കേരളം

പൂന്തേനുണ്ണും പൂമ്പാറ്റകളും
പാറിനടക്കും പക്ഷികളും
വാർമഴവില്ലിൻ ഭംഗിയെഴും
നീലാകാശം കാണാൻ കണ്ണിന്
കൗതുകമേകും എൻ കേരളം

പച്ചപ്പാൽ മനം കുളിർക്കും
നാണിച്ചുലയും നെൽക്കതിരുകളും
സ്വാഗതമരുളീടും ദൈവത്തിൻ
സ്വന്തം നാടാമെൻ കേരളത്തിൽ

വന്നീടുക സഹജരേ
നമുക്കൊന്നായാടിപ്പാടി
രസിച്ചാമോദത്തോടൊന്നായ്
എന്നും എപ്പോഴും എന്നാളും

 

Riya Salus
3 A സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത