ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കാട്ടിലെ കള്ളന്മാർ
കാട്ടിലെ കള്ളന്മാർ
ഒരിടത്ത് ഒരു കാടുണ്ടായിരുന്നു. ഒരിക്കൽ അവിടത്തെ മൃഗങ്ങൾ എല്ലാ വരും ചേർന്ന് ഒരു സഭ കൂടി. സഭയിൽ വെച്ച് ഒരു മുയൽ പറഞ്ഞു " എനിക്ക് എന്റെ വീട്ടിൽ പോലും ഇരിക്കാൻ സാധിക്കുന്നില്ല".. കാരണം എന്താ? രാജാവ് ചോദിച്ചു. എന്റെ വീടിന് ചുറ്റും ചപ്പുചവറുകൾ ആണ്. ഈ ചപ്പുചവറുകൾ ഇവിടെ കൊണ്ട് കളയുന്ന വരെ കണ്ടു പിടിച്ച് ശിക്ഷിക്കണം. ഇല്ലെങ്കിൽ ഇവർ കാട് മുഴുവനും ചപ്പുചവറുകൾ കൊണ്ട് നിറയ്ക്കും. ഞാൻ ഉടനെ തന്നെ കണ്ടു പിടിക്കാം. രാജാവ് മുയൽ നോട് പറഞ്ഞു. അന്ന് രാത്രി സിംഹ രാജാവ് കുറച്ച് ആനകളെ നിരീക്ഷണത്തിന് ഏർപ്പാട് ചെയ്തു. അങ്ങനെ ആനകൾ നിരത്തിലിറങ്ങി. കള്ളന്മാരെ കണ്ടു. കള്ളന്മാർ ആനകളെയും കണ്ടു. അതുകൊണ്ട് അവർ പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. ആ വിവരം ആനകൾ സംഘത്തെ അറിയിച്ചു. അടുത്തദിവസം ഒപ്പം ഒരു പുലിയെ കൂടി സിംഹം ഏർപ്പാടുചെയ്തു അന്നു രാത്രി അവർ നിരീക്ഷണത്തിന് ഇറങ്ങി കള്ളന്മാരെ കണ്ടതും ആനകൾവളഞ്ഞു
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |