(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം
ആയിരം ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
വീടില്ല നാടില്ല ചിന്നിത്തെറിപ്പിച്ച
മനുഷ്യമനസ്സുകൾ ഒന്നുമാത്രം
ജാതിമതഭേദം മുന്നിൽ കാണാതെ
മനുഷ്യരൊന്നായി കണ്ടനേരം
പെട്ടിയും കുട്ടിയും തലയിലേന്തി ഓടിയമനുഷ്യരെത്രമാത്രം
കേരളം ജീവിതം മുങ്ങിത്താഴ്‌പ്പിച്ച
പ്രളയക്കെടുതി ദാ വന്നു പോയി
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നു പോയി
മനുഷ്യമനസ്സിലെ മാണിക്യക്കല്ലായ ഉദിച്ചതാ സൗഹൃദബന്ധം
സ്നേഹത്തെക്കാൾ മറ്റൊന്നുമില്ലന്നു
പ്രാവർത്തികമായ ജീവിതപാഠം
ഇന്നലെ ഈ നാട്ടിൽ നാശം വിതച്ചൊരു
പ്രളയക്കെടുതി ദാ വന്നുപോയി
ആയിരുന്ന ജീവൻ മണ്മറഞ്ഞൊരു
പ്രളയക്കെടുതി ദാ വന്നുപോയി
അഖിൽ എ എം
9 B ബി ആർ എം എച് എസ് പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത