കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാൻ ഞങ്ങൾക്കും കഴിയും

11:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48562 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാൻ ഞ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ സംരക്ഷിക്കാൻ ഞങ്ങൾക്കും കഴിയും
 മനുഷ്യർ കാട്ടിക്കൂട്ടുന്ന അക്രമപ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ്. മനുഷ്യകരങ്ങളുടെ പ്രവർത്തനത്താൽ കരയിലും കടലിലും നാശം 

വ്യാപകമായിരിക്കുന്നു. ഭൂമിയുടെയും അതില ജീവജാലങ്ങളുടെയും സുഖകരമായ അവസ്ഥക്കും നമ്മൾ പരിസ്ഥിയെ സംരക്ഷിക്കണം. അവ തകർക്കപ്പെടുമ്പോഴാണ് നാശങ്ങളും അപകടങ്ങളും ഉണ്ടാവുന്നത്. മനുഷ്യനല്ലാത്ത ഒരു ജീവിയും നമ്മുടെ പരിസ്ഥിതി തകർക്കുന്നില്ല.

                          കാടുകൾ വെട്ടിത്തെളിക്കുന്നു
                          കുന്നുകൾ ഇടിച്ചുനിരത്തുന്നു
                          വയലുകൾ നികത്തുന്നു
                         തോടുകളും പുഴകളും ഇല്ലാതാക്കുന്നു
                          കടലിൽ മാലിന്യങ്ങൾ തള്ളുന്നു 
                           പാറകൾ പൊട്ടിച്ചു തകർക്കുന്നു.

ഇത്തരം പ്രവർത്തനങ്ങൾ പരിസ്ഥിതിയെ നശിപ്പിക്കും. ഇവ കാരണം മാരകരോഗങ്ങൾ ഉണ്ടുകും. ചൂട് കൂടും. വെള്ളപ്പൊക്കം , ഉരുൾപൊട്ടൽ, കൊടുംങ്കാറ്റ് എന്നീ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകും. നമ്മൾ പരിസ്ഥിതിയെ നശിക്കാൻ വിട്ടുകൊടുക്കരുത്. നമ്മൾ ഇനിയും ഇവിടെ വളരേയേറേക്കാലം ജീവിക്കേണ്ടവർ ആണ്. അതിന് വേണ്ടി നമ്മൾ പ്രവർത്തിക്കുകയും ശബ്ദമുയർത്തുകയും വേണം.

                     ഇനിയൊരു മരവും മുറിച്ചുകളയരുത്.
                     ഇനിയൊരു വയലും നികത്താനനുവദിക്കരുത്.
                      ഒരു കുന്നുപോലും ഇടുച്ചുനിരത്തരുത്
                     ഈ പരിസ്ഥിതിയെ കൊല്ലരുത്
                    ഞങ്ങൾക്കിനിയും ഇവിടെ ജീവിക്കണം....  
അമിൻഷാൻ
3 D കെ.എം.എസ്.എൻ.എം.എ.യു.പി.എസ് വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം