സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/മനുഷ്യനും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനും ശുചിത്വവും

ചിന്തിക്കാനും പ്രവർത്തിക്കാനും ശേഷിയുള്ള മനുഷ്യവർഗം ചെയ്തുകൂട്ടുന്ന അതിക്രമങ്ങളാണ് ഇന്ന് നമ്മുടെ പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം ചൂഷണങ്ങൾ തടഞ്ഞില്ലെങ്കിൽ പലതരത്തിൽ പലരൂപങ്ങളിൽ പ്രകൃതി തന്നെ തിരിച്ചടിക്കാൻ തുടങ്ങും.

ആരും കാണാതെ മാലിന്യം നിരത്ത് വക്കിൽ ഇടുന്ന, സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരന്റെ പറമ്പിലേക്ക് എറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കു ജലം ഓടയിലേക്ക് ഒഴുകുന്ന മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥ തുടർന്നാൽ ‘മാലിന്യ കേരളം’ എന്ന ബഹുമതിക്ക് നാം അർഹരാവുകയില്ലേ...? ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ ..... ആവർത്തിച്ചുവരുന്ന പകർച്ചവ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഫലം ആണെന്ന് നാം തിരിച്ചറിയുന്നില്ല. മാലിന്യ കൂമ്പാരങ്ങളും ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും അതേ സ്ഥിതി തന്നെ തുടരുന്നു.

ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട്. സാക്ഷരതയുടേയും ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തിൽ നാം മുൻപന്തിയിലാണ് ആണ് നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയങ്ങളിൽ നാം വളരെ പിന്നിലാണ്. സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ്.

എന്നാൽ അധികം കാലം എടുക്കാതെ തന്നെ ഭൂമി നമ്മിലേക്ക് അതിനുള്ള പ്രതിഫലം എത്തിച്ചിരിക്കുകയാണ്. ഈ ദുരന്തത്താൽ ദിവസം തോറും ലോകത്ത് മരണസംഖ്യ ഉയരുന്നു. ഇത് പെട്ടെന്ന് തന്നെ പകരുന്ന ഒന്നായതിനാൽ തടയുക എന്നത് ശ്രമകരമായ ഒരു കാര്യമാണ്. ഇപ്പോൾ ലോകത്തെ വളഞ്ഞു പിടിച്ചിരിക്കുന്ന കോവിസ്‌ - 19 അഥവാ കൊറോണ എന്നത് ഒരു മഹാമാരിയായി മാറിക്കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വം മനുഷ്യ ജീവചരിത്രക്കുറിപ്പ് ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ് എന്ന് ഒരിക്കൽ കൂടി പഠിപ്പിക്കുകയാണ് കോവിഡ് - 19 പോലുള്ള പകർച്ചവ്യാധികൾ. ഇതു നമുക്ക് തടഞ്ഞേ മതിയാകൂ ........

                  നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും ...........
സർഗ്ഗട്രീസ കോശി
9 D സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം