എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ഓർമ്മയിൽ ഒരു കൊറോണക്കാലം

09:35, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മയിൽ ഒരു കൊറോണ ക്കാലം

ചൈനയിലെ വുഹാൻ പ്രദേശത്തുനിന്നാണ് കൊറോണ വൈറസ് ഉൽഭവിച്ചത്. ഈ വൈറസ് രാജ്യത്തിന്റെ എല്ലാ ഭാഗത്തും തന്നെ പടർന്നുപിടിച്ചു.

    Corona പലരാജ്യങ്ങളിലും എത്തിയെങ്കിലും ആ രാജ്യത്തെ ആളുകൾ അത് വളരെ ഗൗരവമായി എടുത്തില്ല അതുകൊണ്ടുതന്നെ അത് വളരെ പെട്ടെന്ന് മറ്റു രാജ്യങ്ങളിൽ പടർന്നു. ഈ വൈറസിന് ഇതുവരെയും medicine ഫലപ്രദമായി കണ്ടുപിടിച്ചിട്ടില്ല

    കൊറോണാ വൈറസ് ബാധിച്ച പല രാജ്യങ്ങളിലും പ്രത്യേകിച്ച് ഇറ്റലി ജർമനി ചൈന ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽആയിരക്കണക്കിനാളുകൾ മരിച്ചു. എന്നാൽ ഈ സമയം ഇന്ത്യയിൽ കൊറോണ വൈറസ് വലിയ ശക്തമായിരുന്നില്ല. കാരണം വിദേശത്തു നിന്നും വരുന്നവർഎയർപോർട്ടുകളിൽ എത്തുമ്പോൾത്തന്നെ Report ചെയ്യേണ്ടിയിരുന്നു നിർഭാഗ്യവശാൽ ഇറ്റലിയിൽ നിന്നു വന്ന ഒരു കുടുംബം എയർപോർട്ടിൽ റിപ്പോർട്ട് ചെയ്തില്ല. അവർ മൂലം കേരളത്തിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. തുടർന്ന് പല ജില്ലകളിലേക്കും കൊറോണ പടർന്നുപിടിച്ചു.

       ഇറ്റലി ജർമനി ഫ്രാൻസ് പോലെയുള്ള രാജ്യങ്ങളെല്ലാം തന്നെ lock down പ്രഖ്യാപിച്ചു.ഇതേത്തുടർന്ന് ഇന്ത്യയിലും ഈ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുകയുണ്ടായി.
അങ്ങനെ ആളുകൾ പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനുംആരാധനാലയങ്ങളിൽ സംഘടിക്കുന്നതിനും നിയന്ത്രണംഉണ്ടായി.വെളിയിൽ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നുംആവശ്യമില്ലാതെ പുറത്ത് ചുറ്റിത്തിരിയുന്ന തും ഗവൺമെൻറ് വിലക്കി. അതുപോലെതന്നെ ആളുകൾ കൂടുന്ന എല്ലാ പരിപാടികളും നിരോധിച്ചു.അവശ്യവസ്തുക്കൾ ആയ ഭക്ഷണങ്ങളും മരുന്നുകളും ആളുകൾക്ക് എത്തിച്ചുകൊടുത്തു. കൂടാതെ ഈ മഹാമാരിക്കെതിരെ സ്വീകരിക്കേണ്ടമുൻകരുതലുകളെക്കുറിച്ച് റേഡിയോ, ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നുണ്ട്.

ജോൺ പോൾ ജൂബി
9C എസ് ജി എച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം