ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/എൻറെ ഭരണം
എൻറെ ഭരണം
ഞാൻ കൊറോണ. നിങ്ങൾക്കിടയിൽ ഭീതിയും നിങ്ങളുടെ സ്വാതന്ത്ര്യം നശിപ്പിക്കുവാനും വന്ന മുൾക്കിരീടം ചുമക്കുന്ന വൈറസ് രാജാവ്. ഞാൻ ചിലത് മനസ്സിലാക്കിപ്പിക്കാനും പഠിപ്പിക്കാനും കൂടെയാണ് നിങ്ങൾക്ക് ഇടയിലേക്ക് കടന്നു വന്നത്. ഭക്ഷണത്തിൻറെ വില നിങ്ങൾ മനസ്സിലാക്കിയിരുന്നില്ല. വലിച്ചെറിയുന്ന ഭക്ഷണത്തിന് വേണ്ടി ഈ ലോകത്തിൽ പട്ടിണി കിടക്കുന്ന എത്രയോ പേരുണ്ട് , അതുപോലും മനസ്സിലാക്കാത്ത നിങ്ങൾ ഭക്ഷ്യവസ്തുക്കൾ വലിച്ചെറിഞ്ഞു, എന്നാൽ ഇന്നു നിങ്ങൾക്ക് അവശ്യ വസ്തുക്കൾ പോലും കിട്ടാതായി. ഇതൊരു പാഠമാണ് . കുടുംബത്തോടെ ഇരിക്കാൻ നിങ്ങൾ പഠിച്ചു, സംസാരിക്കാൻ പഠിച്ചു, ചെടികളും പൂക്കളും നട്ടുവളർത്താൻ പഠിച്ചു, മനോഹരമായി കൃഷി തോട്ടം ഉണ്ടാക്കി, ജാതി വിവേചനത്തെ കുറിച്ച് സംസാരിക്കാതായി, രാഷ്ട്രീയം പറഞ്ഞു തമ്മിൽ തല്ലാതെയായി. നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കുക ഇതാണ് പ്രപഞ്ചശക്തി നിങ്ങൾക്ക് തരുന്ന മാറ്റത്തിനുള്ള അവസരം . ഞാൻ നിങ്ങളെ വിട്ടു പോകും. നിങ്ങൾ ഭയക്കേണ്ടതില്ല. നിങ്ങൾ മാറണം പുതിയൊരു മനുഷ്യനായി. പുതിയൊരു ലോകം നിങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയോടെ കൂടി കൊറോണ എന്ന വൈറസ് രാജാവായ ഞാൻ എൻറെ ഭരണം ഇവിടെ അവസാനിപ്പിക്കും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ