നാടിനെ കാക്കാനായി കൂട്ടമായി..... നാടാകെ ഓടീടും ടീച്ചറമ്മ... നാടിനു കൂട്ടായി നിന്നിടും നാം.... നല്ലൊരു നാളയെ സ്വീകരിക്കും..... നന്മയോടൊത്ത് പൊരുതിടുന്ന...... നന്മ നിറഞ്ഞ സേവകരെ.... നന്ദിയല്ലാതെ മറ്റെന്ത് നല്പു.. എന്നുമോർത്തീടും മാനുഷ്യർ നാം..... ഓർത്തിടാം കൂട്ടായ പാലകരെ...... നിയമം പഠിപ്പിച്ച പാലകരെ... ഓടി ഒളിപ്പിച്ച ക്യാമറയെ പാടത്തൂടോടിയ കേരളമേ... ലജ്ജയില്ലാത്ത കേരളമേ... ഇനിയും അറിവിൻ വെളിച്ചമേകൂ.... കൂട്ടായി നിന്നിടാം എന്നുമെന്നും..... നാടിന് തുണയായി മാറിടും നാം... ഭക്ഷണ ശാലയിൽ തീയെരിക്കാൻ.... ഭക്ഷണ പൊതികൾക്ക് കൂട്ടിരിക്കാൻ.... ക്ഷാമം വരുന്നോരു കാല മന്യം.... ക്ഷേമമില്ലാതെ നിന്നിടും നാം... ഇന്നു നാം ഓർക്കുക മാലോകരെ.... നേരമകലുന്നു കേരളമേ... കരുതോലൊടുത്ത് നിന്നിട്ടും നാം.... നാളെയുമന്നം കൊയ്തിടും നാം....
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത