എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മനുഷ്യരാശിയെ നിഗ്രഹിക്കാനിതാ
കൊറോണയെന്ന മഹാമാരി വന്നെത്തി (2)
എവിടെ നിന്നെത്തിയതെന്നറിയില്ല
എന്താണ് പോംവഴിയെന്നുമറിയില്ല (2)
ആഗോള കുത്തക രാഷ്ട്രങ്ങളൊക്കെയും
ഈ മഹാമാരി തൻ മുന്നിൽ നമിക്കുന്നു (2)
പണ്ഡിതനെന്നില്ല പാമര തെന്നില്ല
കുബേരൻ എന്നുമില്ല കുചേലനുമെന്നില്ല (2)
ഒക്കെയും കൊന്നൊടുക്കാനായി ഭൂമിയിൽ
സംഹാര താണ്ഡവമാടുന്നു ഭൂമിയിൽ
ഇല്ല നാം തോൽക്കില്ല മലയാള മണ്ണിത്
ഒന്നിച്ചു നിന്ന് പൊരുതും കൊറോണയെ
അനുസരിച്ചീടേണം ഭരണാധികാരിതൻ നിർദ്ദേശങ്ങളൊന്നും വിടാതെ നാം (2)
സാമൂഹികാകലം പാലിക്കണമെപ്പോഴും 
കഴുകീടേണം കൈകൾ ഭംഗിയായെപ്പോഴും
രോഗലക്ഷണങ്ങളെന്തെങ്കിലും കണ്ടാൽ
അറിയിക്കണം വേഗമാരോഗ്യ മേഖലയെ അനുസരിച്ചീടേണമാരോഗ്യ പ്രവർത്തകർ തൻ
നിർദ്ദേശങ്ങളെല്ലാമൊന്നൊഴിയാതെ നാം
കാക്കണം മലയാള മണ്ണിനെയിന്നു നാം (2)
വാഴ്ത്തണം മലയാള മക്കളേ മാലോകർ (2)
 

കൃഷ്ണപ്രിയ.കെ
5D പരിയാപുരം സെൻട്രൽ എ യു പി സ്കൂൾ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത