ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ഗുണപാഠം

20:56, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുണപാഠം


ഓഹ്... എന്തൊരു ദുർഗന്ധം... ജനലിലൂടെ വരുന്ന മണമാണ് എന്നെ ഉണർത്തിയത്. ഞാൻ ജനലിലൂടെ വെളിയിലേക്ക് ഒന്ന് നോക്കി. അപ്പോഴാണ് ഞാൻ ആ കാഴ്ച കണ്ടത്. അപ്പുറത്തെ അയൽക്കാരിയും കുറച്ചു ആളുകളും ഒരു മരത്തിന്റെ ചുറ്റും ഭക്ഷണാവശിഷ്ടങളും, ചപ്പു ചവറുകളും ഒക്കെ വാരിക്കൂട്ടി അവിടെ മൊത്തം നാശമാക്കിയിരിക്കുന്നു... എനിക്ക് അത് സഹിക്കാൻ പറ്റിയില്ല. ഞാൻ ചൂലും, കൈക്കോട്ടും ഒക്കെ എടുത്തു എന്റെ കൂട്ടുകാരുടെ വീട്ടിൽ പോയി. എന്നാൽ ചിലർ വന്നില്ലായിരുന്നെങ്കിലും ചിലരൊക്കെ വന്നു. ഞങ്ങളെല്ലാവരും കൂടി ആ മരത്തിന്റെ ചുറ്റും വൃത്തിയാക്കി. മാത്രമല്ല, ആ പരിസരം അടക്കം വൃത്തിയാക്കി... പിന്നെ അവിടെ ഒരു പോസ്റ്ററും കുത്തി വെച്ചു. അതിൽ എഴുതിയത്, "വെയിസ്റ്റുകളും മറ്റും ഇവിടെ ഇടരുത് "... അങ്ങനെ നാട്ടുകാർക്കും, വീട്ടുകാർക്കും പാഠമായി മാറിയ അമ്മുവിനെയും, കൂട്ടുകാരെയും നാട്ടുകാർ അഭിനന്ദിച്ചു...

ഷഹന പി
7 A ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ