ലോക മാകും തണൽ വൃക്ഷത്തെ വേരോടെ പിഴുതെറിയുവാൻ കടൽ കടന്നു വന്നൊരു മഹാമാരിയാം കോവിഡ് അദൃശ്യമാം ഇവനൊരു കൊടുങ്കാറ്റായി ആഞ്ഞടി- ക്കുന്നു തൻ കൈകളിൽ ഞെരുക്കിടുന്നു ഭൂമിയെ പൂവിതളാം കൂട്ടത്തെ കൊഴിച്ചുകളഞ്ഞതും കൂടാം കാനനത്തെ എരിച്ചുകളഞ്ഞതുമി മാരി... പ്രളയമാം ദുരിതത്തെ അധിജീവിച്ചവർ നമ്മൾ എങ്കിലിതുപോൽ വരാ- നുണ്ടോ വേറെ ഈ മണ്ണിൽ ... തുടരണം ജാഗ്രത നിർ - ദേശങ്ങളൊക്കെ നാം തടയണം മാരിയെ..... തുണക്കണം ഭൂമിയെ.......
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത