ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലികാലം

ഞാനിന്നു നാഥൻ , ലോകമെൻ കൈയ്യിൽ
മനു‍ഷ്യൻെറ ശക്തി കൈകളാൽ തീർത്തു
യന്ത്ര തന്ത്ര കുതന്ത്ര വിദ്യകളിൽ മനുഷ്യർ
മണ്ണിലും വിണ്ണിലും അതിരുകൾ തീർത്തു
തിങ്കളും ചൊവ്വയും കാൽക്കിഴിലാക്കി
മനുഷ്യർക്ക് ദൈവം മനുഷ്യരായി മാറി
വെട്ടിപ്പിട്ടിച്ചും തട്ടിപ്പറിച്ചും മനുഷ്യാ നീ
ജീവനും ജീവിതവും വിരൽ തുമ്പിലാക്കി
ഭൂമിക്ക് അവകാശി നീ മാത്രമായി
തല്ലിയും വെട്ടിയും മാംസങ്ങൾ വിറ്റും
പുഴുവിനെ പോലും ഭക്ഷണമാക്കിയും
നീ നിന്റെ ജിവിതം ഉല്ലാസമാക്കി
ജീവിതയാത്രയിൽ മുന്നോട്ടുപോകവേ
മണ്ണിലും വിണ്ണിലും സാഗരത്തിൻ നടുവിലും
അതിരുകളില്ലാതെ മതിലുകളില്ലാതെ
മനുഷ്യൻെറ കുതന്ത്രം തൻ കാൽക്കിലാക്കി
സ്പർശനം ഗന്ധമില്ലാതെ
കണ്ണുകൾ കൊണ്ടു കാണാതെ
ഉന്നം വെച്ചു തൊട്ടുത്തതുപോലെ
മാനവരാശിക്ക് ഭീഷണിയായ്
ജനിതകമാറ്റം കൈകൊണ്ടു വന്നു ഞാൻ
കൊറോണയെന്ന വൈറസായി മാറി
മനുഷ്യൻെറ അതിരുകൾ ഭേദിച്ചു
കൊല്ലുന്നു മനുഷ്യനെ അസംഖ്യം
എവിടെയുണ്ട് മനുഷ്യാ നിൻ അതിർവരമ്പുകൾ
എവിടെയുണ്ട് മനുഷ്യാ നിൻ വേഗതാജീവിതം
തോൽക്കരുത് മനുഷ്യാ നീ തലകുനിക്കരുത്
നീ എൻെറ മുന്നിലും തലകുനിക്കരുത്
നീ നിൻെറ തന്ത്രങ്ങളാൽ വീഴ്ത്തിടണം എന്നെ , എങ്കിലും
നിർത്തുമോ നീ നിന്റെ ഞാനെന്ന ഭാവം
നിർത്തുകിൽ നിനക്കായ് എപ്പോഴും നീ തന്നെ ദൈവം.

ദേവിക ജയരാജൻ എം വി
7 A ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത