ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം

18:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ പ്രതിരോധിക്കാം

മധ്യവേനലവധിക്കാലം നമ്മൾ കുട്ട‍ുകാർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഒന്നിച്ച് കൂട്ട‍ുകൂടിയും കളിച്ചും രസിക്കാൻ കഴിയുന്ന ഒന്ന്. എന്നാൽ ഈ വർഷത്തെ അവധിക്കാലം കൊറോണ എന്ന വൈറസിന്റെ ഭീതിയിലാണ്. ഈ ഭീതി കാരണം കേന്ദ്രം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് . സാമ‍ൂഹ്യ അകലം പാലിക്കുക എന്നതാണ് വൈറസിനെതിരെയുളള പ്രതിവിധി.ജനങ്ങൾ പുറത്തിറങ്ങാതെ വിടിനുളളിൽ കഴിയുക. കൈകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻ‍ഡ്‍വഷോ, ആൽക്കഹോൾ അടങ്ങിയ സാനിറ്റെസറോ ഉപയോഗിച്ച് കഴുകുക. കഴിഞ്ഞ വർഷം നിപ രോഗമായിരുന്നു ഭീതിയിലാഴ്‍ത്തിയത്.

കേരളത്തിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു കഴിഞ്ഞ‍ു.ലോകം ഭീതിയിലാണ് മനുഷ്യനെ കാ‍ർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടർന്നുപിടിക്കുകയാണ്. ചൈനയിലെ വുഹാനിൽ ആണ് കൊറോണ വൈറസ് ആദ്യം സ്ഥിതികരിച്ചത്. ചൈനയിൽ മാത്രമായി ആയിരക്കണക്കിനു ആളുകൾ ഇതിനകം മരിച്ചു കഴിഞ്ഞു.മറ്റു രാജ്യങ്ങളിലേക്കും വൈറസ് പട‍ർന്നുകഴിഞ്ഞു. ലക്ഷക്കണക്കിനു ആളുകൾ രോഗത്തിനു ഇരയായി മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കയെന്നും പ്രതിവിധി എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കൊറോണ വൈറസ് ശരീരത്തിനുളളിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുളളിൽ രോഗലക്ഷണങ്ങൾ കാണ‍ും. ഈ 14 ദിവസമാണ് ഇൻക്യ‍ുബേഷൻ പിരിഡ് എന്നറിയപ്പെടുന്നത്. ചുമ, ത‍ുമ്മൽ,പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.

കൊറോണ വൈറസിനു എതിരെ പ്രതിരോധ വാക്സിനും കണ്ടെത്തിയിട്ടില്ല. രോഗിയെ ഐസോലേറ്റ് ചെയ്തു രോഗം പടരാനുളള സാധ്യത ക‍ുറയ്‍ക്കുക എന്നതാണ് ഏക മാർഗം. സാമുഹ്യവ്യാപനം തടയാൻ ജനങ്ങൾ ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാവൂ. എങ്കിലും നിയമങ്ങൾ ലംഘിക്കുന്നവരും ഉണ്ട്. ഇത് പോലീസുകാരെ വല്ലാതെ വലയ്‍ക്കുന്നു. സന്നദ്ധസംഘടനകൾ അത്യാവശ്യ ഘട്ടങ്ങളിൽ ജനങ്ങൾക്കു വേണ്ട സഹായങ്ങൾ എത്തിച്ച‍ു നൽകുന്നുണ്ട്. ആരോഗ്യപ്രവർത്തകര‍ുടെയും ഡോക്ട‍ർമ്മാരുടെയും നഴ്‍സ‍ുമാരുടെയും വിലയേറിയ സേവനം എട‍ുത്ത‍ു പറയേണ്ടതാണ്. ആരോരും ഇല്ലാത്തവ‍‍ർക്ക് ഭക്ഷണം എത്തിക്കാനുളള സ‍ർക്കാറിന്റെ കമ്മ്യ‍ൂണിറ്റി കിച്ചണും എല്ലാം കോറോണ കാലത്തെ കരുതൽ ആണ്. ഉത്സവങ്ങളും ആഘോഷങ്ങളും എല്ലാം മാറ്റി കോറോണയ്‍ക്കെതിരെ പോരാടുകയാണ്. ലോക്ക്ഡൗൺ കാലത്ത് എല്ലാവരും വിട്ടിലിരുന്ന് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. മറ്റ‍ു രാജ്യങ്ങളെ അപേക്ഷിച്ച് കോറോണ പ്രതിരോധത്തിൽ മുന്നിട്ടു നിൽക്കുകയാണ്. നമ്മൾ ഒരോരുത്തരുടെയും പങ്കാണെന്ന് അഭിമാനത്തോടെ പറയാം. കോറോണ കാരണം മരണമടഞ്ഞ ലോകത്തെ എല്ലാ സഹോദരി സഹോദരൻമ്മാ‍ർക്കും ആദരാഞ്ജലികൾ.

പാർവ്വതി. കെ. പി
9A ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം