ലോക് ഡൗൺ വന്നു
എല്ലാരും വീട്ടിൽ കൂടി
ഇത് ശാപമോ
ശാപമോക്ഷമോ
മനുഷ്യനാൽ മലിനപ്പെട്ട
പുഴകൾക്ക് ശാപമോക്ഷം
കിളികൾ പാടി പറന്നു
വിഹായസിൻ അനന്തതയിൽ
തിരിച്ചുകിട്ടി നഷ്ടപ്പെട്ടുപോയ
ശുദ്ധമാം അന്തരീക്ഷം
ചെറുപുൽതുമ്പിൽ നിന്നും
വന്നല്ലോ മന്ദസ്മിതം
ഇത് ലോക്ഡൗണാണ്
ഹീനപ്രവൃത്തിയുടെ ലോക്ക്ഡൗൺ
കൃഷ്ണേന്ദു ടി
മൂന്നാം തരം അതിരകം യു.പി. സ്കൂൾ കണ്ണൂർ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത