വീട്ടിലിരിക്കുവിൻ കൂട്ടുകാരെ........ നാട്ടിലിറങ്ങല്ലേ കൂട്ടുകാരെ......... മാസ്ക് ധരിക്കുവിൻ കൂട്ടുകാരെ...... ചുറ്റിയടിക്കല്ലേ കൂട്ടുകാരെ........ കൈകഴുകിടെണം കൂട്ടുകാരെ...... സോപ്പുപയോഗിക്കൂ കൂട്ടുകാരെ.......... ഷോപ്പിങ് വേണ്ടിനി കൂട്ടുകാരെ.............. കൂട്ടം കൂടല്ലേ കൂട്ടുകാരെ........ വീട്ടിലിരുന്നു മടുത്തുവെങ്കിൽ എന്തെല്ലാം ചെയ്തിടാം കൂട്ടുകാരെ........ വീടും പരിസരവും വൃത്തിയാക്കാം പച്ചകറികൃഷി ആരംഭിക്കാം പഴമയിലേക്ക് തിരിച്ചു പോകാം... അമ്മയെ അല്പം സഹായിച്ചിടാം ഓരോ വിനോദത്തിൽ ഏർപ്പെട്ടിടാം ദിവസങ്ങൾ അങ്ങനെ പോയിടുമ്പോൾ ഒറ്റക്കെട്ടായി പടപൊരുതാം കൊറോണയെ നമുക്ക് ഓടിച്ചിടാം ആശങ്ക വേണ്ടിനി കൂട്ടുകാരെ ജാഗ്രത മാത്രം മതി നമുക്ക്.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത