എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൌൺ ചിന്ത
ലോക്ക് ഡൌൺ ചിന്ത
മുകളിലത്തെ ജനൽ ആണ് എന്റെ പുറംലോകത്തെക്കുള്ള വാതിൽ.എന്റെ കുഞ്ഞിക്കിളികളുടെ ലോകം അവിടെയാണ്. അടുത്തടുത്തു വീടുകൾ ഉള്ളതാണ്. ജനലിൽ കൂടെ നോക്കുമ്പോൾ കാണുന്ന ആദ്യ രണ്ടു വീടുകളും ഒറ്റനില വീടുകൾ ആണ്..മൂന്നാമത്തേത് രണ്ടു നില .അതിന്റെ മുകൾ ഭാഗം വാടകക്ക് കൊടുത്തിരിക്കുന്നു . പാട്ടുകേട്ട് സ്വപ്നത്തിലായിരിക്കുമ്പോൾ മരത്തിൽ വന്നിരിക്കുന്ന കിളികളെയും കുയിലിനെയും വായിൽ നോക്കി ഞാൻ എന്റെ ലോകത്തിൽ അങ്ങനെ നിൽക്കുമ്പോൾ മൂന്നാമത്തെ വീടിന്റെ മുകളിൽ ഒരു തല കാണുന്നത്. ആദ്യത്തെ ദിവസം അതത്ര ശ്രദ്ധിച്ചില്ല..പിന്നീടുള്ള രണ്ട് ദിവസവും ആ തല അവിടെ പ്രത്യക്ഷപ്പെടുകയും നമ്മുടെ വീട്ടിലേക്ക് നോക്കി നിൽക്കുകയും ചെയ്യുന്നത് കണ്ട് കെട്ടിയോനെ വിളിച്ചു കാണിച്ചു കൊടുത്തു. അവൻ അങ്ങനെ നോക്കി നിൽക്കുന്നതിൽ നിനക്കു ബുദ്ധിമുട്ടുണ്ടോ.. എനിക്കു എന്ത് കുഴപ്പം, നോക്കട്ടേ അവിടിരുന്നവൻ വിശാലമായി കാണാൻകൊള്ളാവുന്നതുകൊണ്ടല്ലേ നോക്കട്ടേ ഞാൻ കെട്ടിയോനെ ഒന്ന് ഒളികണ്ണിട്ടു നോക്കി ഒരു കള്ളച്ചിരി ചിരിച്ചു അല്ല ബുദ്ധിമുട്ടിണ്ടെങ്കിൽ അവിടെ പോയി പറയാം എന്നെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞിട്ട് കള്ളച്ചിരിയോടെ കെട്ടിയോൻ പറഞ്ഞു ലോക്ക് ഡൗണ് അല്ലെ..വീട്ടിലിരുന്നു അവനു ബോറടിക്കുന്നുണ്ടാകും..അവനിതൊരു എന്റർടൈന്മെന്റ് ആകും നിന്റെ സൗന്ദര്യം ആസ്വാദിച്ചോട്ടേ ..അവിടിരുന്നു ചുമ്മാ നോക്കട്ടെ.എന്ന് പറഞ്ഞു കള്ളച്ചിരിയോടെ . വിശാല മനസ്കനായി തോട്ടത്തിലേക്ക് അലസമായി നടന്നു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ