ആറ്റിൻ കരയിലെ മാവിന്റെ ചില്ലയിൽ കൂടൊന്ന് കൂട്ടുന്ന തത്തമ്മ നാരും ചകിരിയും പച്ചിലക്കൊമ്പുമായ് കൂടുമെനയുന്നു ചന്തമായി സായാഹ്ന സന്ധ്യയിൽ കാർമേഘക്കൂട്ടങ്ങൾ ആർത്തു ചിരിച്ചൊരു നേരത്ത് പേടിച്ചരണ്ടുപോയ് പണിതീരാത്തൊരു കൂടിനരികിലായ് തത്തമ്മ ചീറിയടിക്കുന്ന കാറ്റിലകപ്പെട്ടു ആ ചില്ലയുമൊന്നലഞ്ഞു പോയി നെഞ്ചത്തടിച്ചു കരയുന്ന തത്തമ്മ ആരെയോ പുലഭ്യം പറഞ്ഞു പോയി ആരോടും കൂട്ടു കൂടാത്തൊരു തത്തമ്മ തൻകഥയോർത്തു ദു:ഖിച്ചിരുന്നു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത