PRDS UPS AMARAPURAM/ബുദ്ധിയാണ് ശക്തി

14:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) (ചെറു തിരുത്തൽ)
ബുദ്ധിയാണ് ശക്തി


ഒരിടത്തൊരു കാട്ടിൽ ഒരു പുള്ളിമാനും അവളുടെ അമ്മയും താമസിച്ചിരുന്നു. ഒരു ദിവസം അവളുടെ അമ്മയ്ക്ക് അസുഖം വന്നു. അപ്പോൾ അവളുടെ അമ്മ

പറഞ്ഞു നമുക്ക്  രണ്ടുപേർക്കും  എൻറെ  സഹോദരിയുടെ വീട്ടിലേക്ക് പോകാം. 

അവർ അവിടെ നിന്ന് പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിലൊരുസിംഹത്തെ കണ്ടു. അപ്പോൾ രണ്ടുപേരും ഭയപ്പെട്ടു. എന്നാൽ അവൾക്കൊരു ഒരു ബുദ്ധി തോന്നി. അവൾ അമ്മയോട് പറഞ്ഞു . അമ്മേ അവിടെ കുറേ പുള്ളിമാനെ കണ്ടിരുന്നല്ലോ . സിംഹം ഇത് കേട്ടു അപ്പോൾ സിംഹം ചിന്തിച്ചു . എന്ത് കുറെ പുള്ളിമാൻ ഉണ്ടെന്നോ? അല്ലേലും ഈ ഒട്ടിയ മാനുകളെ ആർക്കുവേണ. സിംഹം അവിടെനിന്നു പോയി പോയി അപ്പോൾ അവളുടെ അമ്മ പറഞ്ഞു മോളെ നീ നമ്മുടെ ജീവൻ രക്ഷിച്ചു

അപ്പോൾ അവർ രണ്ടുപേരും സഹോദരിയുടെ വീട്ടിൽ ചെന്നു 

കുറച്ചുദിവസം കഴിഞ്ഞ് അവളുടെ അമ്മയുടെ സുഖം എല്ലാം മാറി. അവർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു ഗുണപാഠം ...നമ്മുടെ ബുദ്ധിയാണ് നമ്മുടെ ശക്തി


രുഗ്മ വിജയ് കെ
3A പി.ആർ.ഡി.എസ് .യു.പി.എസ് .അമരപുരം
ചങ്ങനാശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


"https://schoolwiki.in/index.php?title=PRDS_UPS_AMARAPURAM/ബുദ്ധിയാണ്_ശക്തി&oldid=871785" എന്ന താളിൽനിന്ന് ശേഖരിച്ചത്