മരമുണ്ടേ, മരമുണ്ടേ, മരത്തിൽ നിറയെ പൂവുണ്ടേ! പൂവുണ്ടേ കായുണ്ടേ, കാതിന്നാൻ കിളിയുണ്ടേ! കിളിക്കിരിക്കാൻ കൂടുണ്ടേ, കുഞ്ഞുക്കൂട്ടിലോ മുട്ടയുണ്ടേ! മുട്ടവിരിഞ്ഞു വരുന്നേരം ആഹാ! കി, കി എന്നൊരു സ്വരമുണ്ടേ! മരമുണ്ടേ, മരമുണ്ടേ മരമാണല്ലോ പ്രകൃതി അതാണല്ലോ വളർത്തമ്മ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത