(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആർദ്രം
നീണ്ട പ്രവാസത്തിന്റെ
വറുതികൾക്ക് വിരാമമിട്ടപ്പോൾ
അവളുടെ കണ്ണുകളിൽ
പ്രതീക്ഷയുണ്ടായിരുന്നു...
കാലം കഴിഞ്ഞുപോകെ
പ്രിയതമനുമൊത്തുള്ള
ചേതോഹരങ്ങളാം ഓർമ്മകൾക്കൊപ്പം
അവൾ വരവും കാത്തിരുന്നു.
കാലം കോവിഡിന്റെ
ഭീതിയിലകപ്പെട്ടപ്പോൾ
പ്രവാസത്തിന്റെ വിഹ്വലതകളോർത്ത്
അവളുടെ കണ്ണുകളിൽ
ഈറനണിഞ്ഞു.