സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/അക്ഷരവൃക്ഷം/*കോവിഡ്-19*

13:17, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VELLILAPPILLY2020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്-19

നോവൽ കൊറോണ എന്ന കോവിഡ്-19 വൈറസ് ലോകത്തെ വിറപ്പിച്ചുകൊണ്ട് താണ്ഡവമാടുകയാണ്. എല്ലാ ജനങ്ങളും ഈ മഹമാരിയെ ഭയന്ന് വീടിനുള്ളിൽ ആയിരിക്കുന്നു. എങ്ങും ഈ വൈറസിനെപ്പറ്റി മാത്രമാണ് ചർച്ചകൾ. ഈ വൈറസ് വർഗ്ഗ, വർണ്ണ, ജാതി,മത ഭേദമന്യേ എല്ലാവരിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ ചന്ദ്രനിലും ചൊവ്വയിലും കറങ്ങി അവന്റെ നേട്ടങ്ങളിൽ അഹങ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഈ കുഞ്ഞൻ വൈറസിനു മുമ്പിൽ ശാസ്ത്രലോകം മുട്ടുമടക്കിയിരിക്കുന്നു.

       ചൈനയെന്ന മഹാരാജ്യത്തെ അത് പിടിച്ചുലച്ചു. രണ്ടു ലക്ഷ ത്തോളം പേർ രോഗബധിതരായപ്പോൾ 4000 പേർ അവിടെ മരണമടഞ്ഞു. അവിടെനിന്ന് അത് യാത്ര ആരംഭിച്ചു. ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലും അത് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
         പിന്നീട് അത് കേരളത്തിലും ഇന്ത്യയിലും എത്തി.ഇന്ത്യയിൽ ആ മഹാരോഗം ക്രമാതീതമായി  വർദ്ധിച്ചു. ശാസ്ത്ര ലോകം ആ മഹാമാരിക്ക് കോവിഡ്-19 എന്നു പേരിട്ടു. 

2020 മാർച്ച് 23ന് ഇന്ത്യയെ നിശ്ചലമാക്കിക്കൊണ്ട് ലോക്ഡൗൺ വന്നു. അവശ്യസാധനങ്ങൾക്കും വൈദ്യസഹായത്തിനും മാത്രം മനുഷ്യൻ പുറത്തിറങ്ങി. ദില്ലി മുംബൈ പോലെയുള്ള വലിയ നഗരങ്ങൾ ശാന്തമായി. ജില്ലകൾ തമ്മിൽ ബന്ധമില്ലാതെ ആയി. ഒരു സംസ്ഥതന ത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പോ കുവാനോ സാധനങ്ങൾ എത്തിക്കുവാനോ സാധിക്കാതെ ആയി. ബസുകൾ ഓടുന്നില്ല. ട്രെയിൻ, വ്യോമഗതാഗതം ഇല്ലാതെ ആയി.

    കേരളത്തിൽ 350 ഓളം പേർ രോഗബാധിതർ ആയപ്പോൾ ഇവിടുത്തെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനത്തിൽ 227 പേർ രോഗവിമുക്തരായി. 3 പേർക്ക് ജീവൻ നഷ്ടമായി. ആരോഗ്യമേഖലയുടെ ശക്തമായ പ്രവർത്തനം കൊണ്ടും അതിന്റെ തീവ്രത ജനം മനസ്സിലാക്കിയത് കൊണ്ടും കേരളം കോവിഡിനെ ശക്തമായി പ്രതിരോധിച്ചു. അതിന് സഹായിച്ച ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.
        ഒരു വീട്ടിൽ നിന്ന് ഒരാൾക്ക് മാത്രം പുറത്തിറങ്ങാം. കുട്ടികളും 60 വയസിനു മുകളിൽ ഉള്ളവരും വീട്ടിനുള്ളിൽ കഴിയേണ്ടി വരുന്നു. അവശ്യ സാധനങ്ങൾക്ക് വേണ്ടി പുറത്തിറങ്ങുന്നവരെല്ലാം മുഖത്താവരണമായി മാസ്ക് ധരിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കുന്നു. ദിവസക്കൂലിയിൽ പണിയെടുക്കുന്നവർ കഷ്ടത്തിലായി. പനി,ശ്വാസതടസ്സം,ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരുന്നു. ലോകത്ത് പല ടെസ്റ്റുകളും നടത്തി രോഗബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നു. 
       ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരവിയിലും രോഗം പടർന്നുപിടിച്ചു. ഇന്ത്യയിലെ വിവിധ ആശുപത്രികളിലായി 15000 പേർ ചികിത്സയിലായി. 500 ൽ അധികം പേർ മരണപ്പെട്ടു.
    ലോകം വിറങ്ങലിച്ചു നിന്നു. ഈ രോഗം സാമ്പത്തികമേഖലയിൽ ഉയർന്നുനിന്ന യൂറോപ്യൻ രാജ്യങ്ങളുടെയും അമേരിക്കയുടെയും അടിത്തറയിളക്കി. എന്നാൽ കേരളം ഈ മാരകരോഗത്തെ ചെറുത്തു നിൽക്കുന്നു. ഇറ്റലി, സ്പെയിൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ശവപ്പറമ്പായി മാറുന്നു. ഏഴര ലക്ഷത്തോളം പേർ അമേരിക്കയിൽ ചികിത്സയിലുള്ളപ്പോൾ 40000 പേർ മരണമടഞ്ഞു. ഇറ്റലിയിലും ഫ്രാൻസിലും 20000ലധികം പേർ മരണപ്പെട്ടു. 
      ലോകത്താകെ 110 രാജ്യങ്ങളിലായി 24 ലക്ഷം പേർ രോഗബാധിതരായി കഴിയുന്നു. 160000 പേർക്ക് ജീവൻ നഷ്ടമായി. ലോകം ഇത്രമാത്രം സാമ്പത്തികമായും ശാസ്ത്രീയമായും സാമൂഹികമായും വളർന്നിട്ടും ഈ മഹാമാരിയെ നേരിടാനുള്ള ശരിയായ വാക്സിൻ കണ്ടുപിടിക്കാൻ ഒരു രാജ്യത്തിനും സാധിച്ചില്ല. മനുഷ്യന്റെ കഴിവുകൾക്ക് അപ്പുറമാണ് പലതുമെന്ന് ഇത് തെളിയിക്കുന്നു. 
  സാമ്പത്തിക മേഖലയിലും ഭക്ഷ്യമേഖലയിലും ഇത് പ്രത്യാഘാതങ്ങൾ ഏല്പിക്കും എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇൗ പ്രത്യാഘാതങ്ങൾ മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിന്നേക്കാം. 
       ഇന്നും ആ മഹാമാരി ലോകത്തെ ഞെട്ടിച്ചുകൊണ്ട് അതിന്റെ യാത്ര തുടരുന്നു. ലോകജനതയുടെ പേടി സ്വപ്നമായി മാറിയ ഇൗ മഹാമാരിയെ ലോകം കരുത്തോടെ ചെറുത്തുനിൽക്കുമെന്നും സർവേശ്വരൻ ഇൗ മഹാമാരിയെ ഈ ലോകത്തു നിന്ന് എടുത്തു കളയുമെന്നും വിശ്വസിക്കുന്നു. 
             
                          
തെരേസാ മാത്യു
7 C സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം