ശുചിത്വം നമ്മുടെ നാടിനു അനിവാര്യം തോടും പുഴയും നമ്മൾ സംരക്ഷിക്കേണം കുന്നും മലയും ഇടിച്ചു നിരത്തരുതേ… പ്രകൃതിയെ രക്ഷിക്കുക നമ്മൾ തൻ കർമ്മം പ്രകൃതിയില്ലെങ്കിൽ ലോകമില്ല ഈ കൊച്ചു കേരളനാടിനെ സ്വർഗ്ഗമാക്കാൻ നമുക്ക് ഒരുമിക്കാം ചവറുകൾ വീടിനു മുന്നിൽ കളയരുതേ… ചെയ്യും പ്രവൃത്തികൾ കാണുമ്പോൾ തോന്നണം കേരളദേശം നമ്മുടേതാണെന്ന് രാവിൻ മറവിൽ നാറുന്ന അഴുക്കിൻ ഭാണ്ഡങ്ങൾ കൊണ്ടു തള്ളുന്നു റോഡിൻ വശങ്ങളിൽ സംസ്‍കാ വീടും പറമ്പും ശുചിത്വത്തോടെ എന്നും തിളങ്ങട്ടെ വീട്ടിലെ മാലിന്യങ്ങൾ വീട്ടുവളപ്പിൽ ജൈവമാലിന്യമാക്കാം വരും തലമുറക്ക് രോഗം പടർത്താതിരിക്കാം ദൈവത്തിൻ സ്വന്തം നാടാക്കി മാറ്റാം നമുക്ക് ഒന്നിച്ചു മുന്നേറാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത