വാരം മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ 21

Schoolwiki സംരംഭത്തിൽ നിന്ന്
12:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ 21



സ്കൂളുകൾ അടച്ചാൽ കളിക്കളത്തിൽ
ഇറങ്ങാം എന്നു പ്രത്യാശിച്ച ഞാൻ ,
ഗൾഫിൽ കുടുങ്ങിയ മലയാളി പോലെയായി -
ഞാൻ റൂമിൽ ഒതുങ്ങി-
കൂടുകയാണിന്നെൻ അവസ്ഥ.

 നേരം പുലർന്നു നോക്കുമ്പോൾ
ഗ്രഹണം ബാധിച്ച പ്രകൃതിപോൽ
മനുഷ്യ സമൂഹത്തോട് ,
സമരം പ്രഖ്യാപിച്ച പോലെയും
തിരക്കുകളുടെ കാര്യം പറഞ്ഞു ഞാൻ
ദൈവത്തെ കളിയാക്കി നടന്ന നിമിഷങ്ങളിൽ......

"അറിഞ്ഞില്ല ദൈവം എനിക്കായ്
തിരക്കൊഴിഞ്ഞ ദിവസങ്ങൾ തരുമെന്ന്....... "
 പക്ഷെ, എന്റെ വിധി ഒന്ന് നോക്കണേ,
പള്ളികളോ അടച്ചിട്ടു
ഈ ലോകത്തു മുഴുവനും
 മനുഷ്യ അറിയുക നീ.. !
ഇന്നെങ്കിലും ഭൂമിയിൽ അഹങ്കാരത്തിൻ
ദുരന്തങ്ങൾ ഒരു വൈറസു മതി
നിന്റെ ജീവിതം ഒരു കൂട്ടിലാക്കാൻ .
 

!
അജ്മൽ കെ.സി
5 വാരം മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത