ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
12:11, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
നമ്മുടെ ഈ സുന്ദരമായ പ്രകൃതിയിൽ ഒരുപാട് മനോഹരമായ കാഴ്ചകളുണ്ട്. അതിൽ ആദ്യം നാം പുലർച്ചയിൽ കാണുന്ന സൂര്യോദയം ആണ്. നമ്മുടെ പ്രകൃതി പച്ച കൊണ്ടുള്ള പുൽമേടുകളും ഒരുപാട് പുഴകളും നദികളും തോടുകളും കൊണ്ട് നമ്മെ അനുഗ്രഹിച്ചിട്ടുണ്ട്. ഈ പ്രകൃതിയിലെ ജീവജാലങ്ങളും മനുഷ്യരും ഈ ഭംഗി ആസ്വദിച്ചാണ് ജീവിക്കുന്നത്. ഇതു നാം ഒരിക്കലും കാണാതെ പോകരുത്. പ്രെകൃതി നമുക്കു നാലു കാലങ്ങളും സമ്മാനിച്ചിട്ടുണ്ട്. നമ്മൾ തന്നാലാകും വിധം ചെടികളും മരവും വച്ചു പിടിപ്പിച്ചാൽ പ്രകൃതിയുടെ പച്ചപ്പ് കൂട്ടുന്നതിനോടൊപ്പം നമ്മുക്ക് ശുദ്ധ വായുവും കിട്ടും. ഈ ലോക്ക് ഡൗൺ കാലം നമുക്ക് അതിനായി മാറ്റിവയ്ക്കാം. ഇതോടൊപ്പം തന്നെ പ്രധാനമാണ് മണ്ണ്. അതിൽ ജൈവീകവും അജൈവീകവുമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രകൃതി യെ സംരക്ഷിക്കുന്നതിനുള്ള ചുമതല നാം ഓരോരുത്തർക്കുമാണെന്ന ഉത്തമ ബോധ്യം എല്ലാവർക്കും ഉണ്ടാകണം.
റിംഷിത ജെ
4C ഗവ യു പി എസ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം