(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
കളകളമൊഴുകുന്ന പുഴയുടെ ശബ്ദവും
തുള്ളിക്കളിക്കുന്ന ചോലകളും നമുക്കന്യമായ് തീരുന്ന കാലം
അമൂല്യമാണതെന്നതോർക്കാതെ നമ്മൾ മലിനമാക്കും ജലസ്രോതസ്സുകൾ
മലിനമാക്കീടല്ലേ പാഴാക്കീടല്ലേ
ശുദ്ധജലമൊഴുകും പുഴയും കാട്ടരുവികളും
പച്ചവിരിച്ച പാടങ്ങളും
പനിനീരൊഴുകുന്ന തോടുകളും മണ്ണാൽ മൂടുന്ന കാലമിത്
ആകാശം മുട്ടുന്ന മലകൾ
നിരത്തി ഫ്ളാറ്റുകൾ പൊക്കുന്ന നാട്
ചെയ്യരുതേ കൊടും ക്രൂരതകൾ നമ്മൾക്കു തന്നെ വിപത്തായി തീരുന്ന ദുഷ്ക്രിയകൾ