(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയിലെ മാലാഖമാർ
ഭാവി തലമുറ കാതോർത്തിരിക്കുന്നു
നിങ്ങൾ തൻ വിജയത്തിൻ കാലൊച്ച കേൾക്കാനായ്
പതറാതെ നീങ്ങണം കരുത്തോടെ നീങ്ങണം
കൂടെ നിൽക്കുന്നുണ്ട് ഒരു ജനത മുഴുവനും
'നിപ 'യെന്ന ദുഷ്ടനെ തോൽപ്പിച്ച കേരളം
തളരാതെ കൂടെയുണ്ടെപ്പോഴും മുന്നിലായി
ഒന്നിച്ചു മുന്നേറാംഒറ്റമനസ്സോടെ
കഷ്ടത തീർക്കണം വിജയം വരിക്കണം
നിങ്ങൾ തങ്ങൾ കയ്യിൽ ഭദ്രമായീടണം
ലോകജനത തൻ മ്യത സഞ്ജീവനി മന്ത്രം