എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സ്നേഹം
നല്ല തണുപ്പുള്ള അന്തരീക്ഷം. കിളികളുടെ ശബ്‌ദങ്ങൾ. അണ്ണാറക്കണ്ണന്റെ ചിൽ.... ചിൽ... ശബ്ദം. മണ്ണിൽ തല നിവർത്തി നിൽക്കുന്ന മരങ്ങൾ. പച്ച പട്ടു പോലെ യുള്ള നെൽപ്പാടങ്ങൾ. കൂർത്ത നിര നിര ആയി നിൽക്കുന്ന മലകൾ. ആരു കണ്ടാലും പിന്നെയും പിന്നെയും കാണാൻ തോന്നുന്ന ആ കൊച്ചു തൊട്ടുകര ഗ്രാമം. ആ ഗ്രാമത്തിൽ പേര് കേട്ട തറവാട് ആണ് ലീലാലയം തറവാട്. ആ തറവാട്ടിലെ ചെറിയ മകന്റെ മകനാണ് രാജു. നല്ല മിടുക്കനാണ് അവൻ. മുത്തശ്ശനെയും മുത്തശ്ശിയേയും എല്ലാ കാരിയത്തിലും അവൻ സഹായിക്കും. അങ്ങനെ അവർ സന്തോഷത്തോടെ ജീവിച്ചു. അതിനിടയിൽ ആണ് രാജുവിന്റെ അച്ഛന് വിദേശത്ത് ജോലി ലഭിച്ചത്. അങ്ങനെ അവർ വിദേശത്തേക്ക് പോകേണ്ട ദിവസം എത്തി. മനസ്സില്ല മനസ്സോടെ ആണ് രാജു വിദേശത്തേക്ക് പോകാൻ തീരുമാനിച്ചത്. വിദേശത്തെ കാഴ്ചയൊന്നും രാജുവിന് ഇഷ്ടപ്പെട്ടില്ല. അവന്റെ മനസ്സു മുഴുവനും അവന്റെ കൊച്ചു ഗ്രാമത്തിൽ ആയിരുന്നു. അങ്ങനെ വർഷങ്ങൾ കടന്നുപോയി. ഓരോ അവധിക്കാലത്തും നാട്ടിലേക്കു പോകാൻ രാജു വാശി പിടിക്കാറുണ്ടായിരുന്നു. അച്ഛന്റെയും അമ്മയുടെയും തിരക്കുകാരണം നാട്ടിലേക്ക് പോകാൻ കഴിയില്ലായിരുന്നു. അങ്ങനെ ആദിവസം എത്തി.അന്ന് രാജുവും അമ്മയും അച്ഛനും നാട്ടിലേക്ക് പോകുന്ന ദിവസം. ഗ്രാമത്തിലെ മുത്തശ്ശിയും മുത്തശ്ശനും വളരെ സന്തോഷത്തിലാണ്. അങ്ങനെ അവർ ആ കൊച്ചു ഗ്രാമത്തിന്റെ കവാടത്തിനടുത്തെത്തി. വാഹനം പോകുമ്പോൾ അവന്റെ കൊച്ചു ഗ്രാമത്തിലെ ഓരോ കാഴ്ചകൾ കണ്ട് രാജു ആശ്ചര്യപെട്ടു. കൂർത്ത് നിരനിരയായി നിൽക്കുന്ന മലകളില്ല. പച്ചപ്പുള്ളത് ലീലാലയം തറവാടിന്റെ പറമ്പ് മാത്രം. മറ്റുള്ള സ്‌ഥലങ്ങളെല്ലാം മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. തോട്ടുകര ഗ്രാമത്തിൽ ആകയുള്ള ആശുപത്രി രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു.ഇതെല്ലാം കണ്ടപ്പോൾ രാജുവിന് സങ്കടമായി. അങ്ങനെ അവർ വീട്ടിലെത്തി. രാജു പുറത്തെക്കൊന്നും ഇറങ്ങിയില്ല. അവന് അസുഖം വരുമെന്ന് വിചാരിച്ച് അവന്റ അമ്മ അവനെ പുറത്തേക്ക് വിട്ടില്ല. അങ്ങനെ വെറുതെ ഇരിക്കുന്ന സമയത്ത് തന്റെ പഴയ ഗ്രാമത്തിനെ തിരിച്ചു കൊണ്ടു വരാനുള്ള മാർഗം ആലോചിച്ചു. അപ്പോഴാണ് അവന് തോന്നിയത് മുത്തശ്ശന് മാത്രെമേ തന്നെ സഹായിക്കുവാൻ കഴിയുകയുള്ളൂ എന്ന് മനസ്സിലായി. മുത്തശ്ശന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ വിശദീകരിച്ചു, മുത്തശ്ശൻ പറഞ്ഞു നീ വിഷമിക്കണ്ട അതിനുള്ള വഴി എനിക്കറിയാം, അതും പറഞ്ഞു മുത്തശ്ശൻ പുറത്തേക് പോയി. തന്റെ വയലിൽ ഉള്ള തൊഴിലാളികളെ വിളിച്ചു അദ്ദേഹം പറഞ്ഞു , 4 ദിവസത്തിനുള്ളിൽ നമ്മുടെ കൊച്ചു ഗ്രാമത്തിലെ പ്ലാസ്റ്റിക് കവർ എല്ലാം പൊറുക്കി ലീലാലയം തറവാട്ടിൽ എത്തിച്ചാൽ കാശ് തരുന്നതാണ്. അടുത്ത ദിവസം തൊട്ട് ആളുകൾ വേസ്റ്റ്കൾ കൊണ്ടു വന്നു.അപ്പോൾ രാജുവിനു മനസിലായി മുത്തശ്ശന്റെ സൂത്രം ഏറ്റു എന്ന്. അങ്ങനെ 4ദിവസം കഴിഞ്ഞപോയെകും തോട്ടുകര ഗ്രാമം വൃത്തിയായി. എന്നാലും രാജുവിന്റെ സങ്കടം മാറിയില്ല. അവൻ മുത്തശ്ശന്റെ അടുത്ത് ചെന്ന് പരാതി പറഞ്ഞു. മുത്തശ്ശൻ പറഞ്ഞു മോനെ അതിനുള്ള സൂത്രം ആണ് ഞാൻ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ സൂത്രം എന്തായാലും ഏറ്റു. താൻ ഉപയോഗിച്ച സൂത്രം മുത്തശ്ശൻ വിശദീകരിച്ചു. ഒരാഴ്ചക്കകം ഏറ്റവും കൂടുതൽ മരം നടുന്നവർക്ക് ലീലാലയത്തിൽ വെച്ച് സമ്മാനം നൽകുന്നു. അങ്ങനെ നാല് ദിവസം കൊണ്ട് തന്നെ മുത്തശ്ശന്റെ ആ സൂത്രം ഫലിച്ചു. മുത്തശ്ശൻ സമ്മാന ദാനവും നൽകി. അതിനു ശേഷം മുത്തശ്ശനും രാജുവും തന്നാൽ കഴിയുന്ന വിധം ആ മരങ്ങളെ സംരക്ഷിച്ചു.അതിനോട് കൂടെ ഗ്രാമത്തിൽ വ്യക്തി ശുചിത്തോവും പരിസര ശുചിത്വോവും പാലിക്കേണ്ട ആവശ്യകതയെ കുറിച്ച് ഒരു സൈൻ ബോർഡ്‌ നിർമിക്കുകയും ചെയ്തു.. മുത്തശ്ശന് കുറച്ച് ദിവസങ്ങൾ മാത്രമേ ചെടികൾ പരിപാലിക്കേണ്ടി വന്നുള്ളൂ. കാരണം തൊട്ടൂക്കര ഗ്രാമത്തിൽ വന്ന മാറ്റം ജനങ്ങൾ തിരിച്ചു അറിഞ്ഞു കൊണ്ടിരിക്കുന്നു.ഗ്രാമത്തിലെ ആളുകൾക്കു അസുഖങ്ങൾ കുറഞ്ഞും നല്ല അന്തരീക്ഷവും അവർക്ക് ലഭിച്ചിരുന്നു. ആ മാറ്റം ഉൾക്കൊണ്ട്‌ അവർ തന്നെ കുഴിച്ചിട്ട മരങ്ങൾ സംരക്ഷിക്കാനും പുതിയവ നട്ടു പിടിപ്പിക്കുവാനും അവർ തയാറായി. രാജുവിന് തന്റെ പഴയ ഗ്രാമം തിരിച്ചു കിട്ടുമെന്ന പ്രദീക്ഷയും ഉണ്ടായി.

വർഷങ്ങൾ കടന്നു പോയി. അതിനിടയിൽ രാജു വിദേശത്തേക്ക് പോയിരുന്നു. ഒരു മഴക്കാലം ! തോരാതെയുള്ള മഴ. എങ്ങും മഴ വെള്ളം. ദിനം തോറും വെള്ളം കയറിക്കൊണ്ടേ ഇരുന്നു. ജനങ്ങൾ ഭീതിയിലായി. എന്നാൽ നമ്മുടെ തൊട്ടൂക്കര ഗ്രാമത്തിലോ? അവിടെയും മഴ തോരാതെ പെയ്യുന്നു. പക്ഷെ ആ ഗ്രാമത്തിലെ ജനങ്ങൾക് ഒരു ബുധിമുട്ടും ഉണ്ടായില്ല. അപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധ തൊട്ടൂക്കര ഗ്രാമത്തിലേക്ക് തിരിഞ്ഞത്. അധികാരികളും മറ്റു ഗ്രാമത്തിലെ ജനങ്ങളും അത്ഭുതപ്പെട്ടത്.. എന്ത് കൊണ്ട് ഈ ഗ്രാമം മാത്രം ഇങ്ങനെ? അടുത്ത ദിവസത്തെ പത്രത്തിലെ പ്രദാന വാർത്തയും ചർച്ചയും ഇത് തന്നെ ആയിരുന്നു. എന്നാൽ ഗ്രാമവാസികൾ ഒന്നടങ്കം പറഞ്ഞു " ഞങ്ങളെ രക്ഷിച്ചത് മരങ്ങൾ ആണ് ". പ്രകൃതിയെ സ്നേഹിച്ചാൽ നാളെ നമ്മളെ അത് സ്നേഹിക്കും.

നിദ മെഹറിൻ. പി. ടി
4 C എ യു പി സ്‌കൂൾ മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ