പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്.

Schoolwiki സംരംഭത്തിൽ നിന്ന്
12:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്.

'നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
ത്തുണ്ടമപ്പോളച്ഛൻ
കണ്ണിമകൾ പൂട്ടിടാതെ
കാത്തിരിപ്പു ഞങ്ങൾ
പൊന്തിവന്നീടുന്നു വെള്ളം
ഞങ്ങളുടെ വായിൽ
എപ്പോഴും ഹാ നാവുമുങ്ങി
ക്കപ്പലെന്ന പോലെ
ഒച്ചയും വിളിയുമില്ലാ
തേടി നടക്കുന്നു
നാളെ വരുമച്ഛൻ
നാളെ വരുമച്ഛൻ
കൊണ്ടുവരും നെയ്യലുവ
തുണ്ടമപ്പോളച്ഛൻ'
 

ആര്യദേവ്
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത