സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/പ്രകൃതി

11:58, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shups47332 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി

അതിനിഗൂഢമാം മൗനത്തിലാഴ്ന്നു
നിശബ്ദതയിലമരുന്നപ്രകൃതി.
അവൾ അമ്മയാണ്
ശുഷ്കിച്ച വിരൽകൊണ്ട് തൻകുഞ്ഞിന്
താരാട്ടുപാടുന്നവൾ
വളർച്ചയുടെ പടവുകളിൽ
കൈക്കരുത്തായവൾ
കാതുകൾക്കക്ഷരമന്ത്രവും
നിലാവിന്റെ വശൃതയും
കാട്ടരുവിയുടെ സംഗീതവും പകർന്നവൾ
ഔഷധക്കൂട്ടാം ശാന്തിയുടെ ജപമാലയുതിർത്തവൾ
രാക്ഷസയന്ത്രങ്ങൾതൻമുരൾച്ച
തായ് വേരറ്റവീഴുന്ന പൊക്കിൾക്കൊടി ബന്ധം
ശോഷിച്ച നീർച്ചാലുകൾ
വിഷലിപ്തമാംവാനം
പ്രളയമായികൊറോണയായി
ഉയിർകൊള്ളുമവളുടെശാപം
പാഠം1.പ്രളയം .പാഠം2കൊറോണ
പാഠം3നാളെ?...…
 

നന്ദന വിജയൻ
6 ഡി [[|സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, തിരുവമ്പാടി]]
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020